തിരുവനന്തപുരം> കാസര്‍കോട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കാറാം മീണയുടെ പത്രസമ്മേളനം. പുതിയങ്ങാടി സ്‌കൂളിലെ ബൂത്തില്‍ നാല് കള്ളവോട്ട് നടന്നതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.
മുഹമ്മദ് ഫായിസും അബ്ദുള്‍ സമദും കള്ളവോട്ട് ചെയ്തു. മുഹമ്മദ് കെഎം സ്വന്തം വോട്ടടക്കം മൂന്ന് വോട്ടുകള്‍ ചെയ്‌തെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കള്ളവോട്ട് നടന്നതായി അറിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി.
67,70 ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയെന്നും ടിക്കാറാം മീണ പറഞ്ഞു. നാല് പേര്‍ പലതവണ ബൂത്തിലെത്തി. യുഡിഎഫ് ബൂത്ത് ഏജന്റ് കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും തെളിഞ്ഞതായി ടിക്കാറാം മീണ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2WliJYF
via IFTTT
No comments:
Post a Comment