പഠനത്തില്‍ മിടുക്കി,കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ്, കോളേജിൽ യൂണിയന്‍ വൈസ് ചെയര്‍പഴ്‌സൻ; ആഗ്രഹം ഡോക്ടറാകാൻ; ആത്മഹത്യ ചെയ്ത വൈഷ്ണവിയെക്കുറിച്ച് സഹപാഠികള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

പഠനത്തില്‍ മിടുക്കി,കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ്, കോളേജിൽ യൂണിയന്‍ വൈസ് ചെയര്‍പഴ്‌സൻ; ആഗ്രഹം ഡോക്ടറാകാൻ; ആത്മഹത്യ ചെയ്ത വൈഷ്ണവിയെക്കുറിച്ച് സഹപാഠികള്‍

ഇ വാർത്ത | evartha
പഠനത്തില്‍ മിടുക്കി,കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ്, കോളേജിൽ യൂണിയന്‍ വൈസ് ചെയര്‍പഴ്‌സൻ; ആഗ്രഹം ഡോക്ടറാകാൻ; ആത്മഹത്യ ചെയ്ത വൈഷ്ണവിയെക്കുറിച്ച് സഹപാഠികള്‍

അമ്മയോടൊപ്പംനെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത വൈഷ്‌ണവിയെക്കുറിച്ച് പറയാന്‍ സഹപാഠികള്‍ക്ക് ഒരുപാട് കാര്യങ്ങളുണ്ട്. അവൾക്കൊപ്പം അവളുടെ ഒരുപാട് ആഗ്രഹങ്ങളാണ് തീയില്‍ എരിഞ്ഞ് തീര്‍ന്നത്. വൈഷ്ണവിവലിയ ആഗ്രഹം ഒരു ഡോക്ടർ ആകുക എന്നതായിരുന്നു. പഠന സമയത്തിൽ പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളജ് യൂണിയന്‍ വൈസ് ചെയര്‍പഴ്‌സനായിരുന്നു വൈഷ്ണവി.

ശേഷം എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇതിനായുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അമ്മ ലേഖ. ഈ ലക്ഷ്യത്തിലേക്ക് എത്താനായി മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള കോച്ചിങിന് ഒരു സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് ഒടുവില്‍ വൈഷ്ണവി കോളേജില്‍ വന്നതെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നു.

ഇക്കുറി എംബിബിഎസിന് പ്രവേശനം ലഭിക്കുമെന്ന് വൈഷ്ണവി ഉറച്ചു വിശ്വസിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന വൈഷ്ണവി കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്നു. കോളേജിൽ കരാട്ടേ വൈഷ്ണവി എന്നാണ് സഹപാഠികള്‍ വിളിച്ചിരുന്നത്. വീട്ടിൽ അമ്മ ലേഖയോടായിരുന്നു വൈഷ്ണവിക്ക് കൂടുതല്‍ അടുപ്പം. അമ്മയെക്കുറിച്ചു കൂട്ടുകാരികളോടു സംസാരിച്ചിരുന്ന വൈഷ്ണവി അച്ഛനെക്കുറിച്ച് അധികം സംസാരിച്ചിരുന്നില്ല.

കഴിഞ്ഞ കുറച്ചു നാളുകളായി വൈഷ്ണവി മാനസിക പ്രയാസത്തിലായിരുന്നെന്നു സഹപാഠികള്‍ പറയുന്നു. വീട് നഷ്ടപ്പെടുമെന്ന ആശങ്ക വൈഷ്ണവിക്ക് ഉണ്ടായിരുന്നു. താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണെന്നു സഹപാഠികളില്‍ ചിലരോടു പറഞ്ഞിരുന്നു. ക്ലാസിൽ ലീഡറായിരുന്ന വൈഷ്ണവി ഒരിക്കല്‍പോലും കൂട്ടുകാരെ വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ല. ഇതിനെ പറ്റി ചോദിക്കുമ്പോള്‍ വീട്ടില്‍ പ്രശ്‌നമാണെന്നായിരുന്നു മറുപടിയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2WKkgrr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages