കൈരളി ന്യൂസ് -‐ സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസ് സർവേ; എൽഡിഎഫിന് സീറ്റ്‌ 8 മുതൽ 12 വരെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

കൈരളി ന്യൂസ് -‐ സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസ് സർവേ; എൽഡിഎഫിന് സീറ്റ്‌ 8 മുതൽ 12 വരെ

തിരുവനന്തപുരം
കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും എട്ടുമുതൽ 12 സീറ്റുകൾ വരെ പ്രവചിച്ച് കൈരളി ന്യൂസ് -‐ സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസ് സർവേ. എൻഡിഎ സീറ്റ് നേടില്ലെന്നും എല്ലാ മണ്ഡലങ്ങളിലും മൂന്നാംസ്ഥാനത്തായിരിക്കുമെന്നും പ്രവചനം. യുഡിഎഫ് 40.8 ശതമാനം  മുതൽ 43.2 ശതമാനംവരെ വോട്ടു നേടും.
എൽഡിഎഫ‌് 40.3 ശതമാനം  മുതൽ 42.7 വരെ നേടും. എൻഡിഎയുടെ വോട്ട് സാധ്യത 13.5 ശതമാനം മുതൽ 15.9 ശതമാനം വരെയാണ്. ആറുമണ്ഡലങ്ങളിൽ ഒരുശതമാനം വോട്ടിന്റെ വ്യത്യാസത്തിലുളള ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.

എറണാകുളം, മാവേലിക്കര എന്നീ യുഡിഎഫ് കേന്ദ്രങ്ങളും  ഈ പട്ടികയിലുണ്ട‌്.കാസർകോട‌്, കണ്ണൂർ മണ്ഡലങ്ങൾ നിലനിർത്തുകയും വടകര, കോ‍ഴിക്കോട്, ആലപ്പു‍ഴ, കൊല്ലം പോലുളള മണ്ഡലങ്ങൾ എൽഡിഎഫ് പിടിച്ചെടുക്കുമെന്നും സർവേയിലുണ്ട‌്. മലപ്പുറം, വയനാട് തുടങ്ങിയ ശക്തികേന്ദ്രങ്ങളിൽ യുഡിഎഫ് ആധിപത്യം തുടരും. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ബിജെപി മൂന്നാം സ്ഥാനത്തും.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനും പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിനുമാണ് നേരിയ മുൻതൂക്കം.

കേരളത്തിൽ ഇത്തവണ നടന്ന ഏറ്റവുംവലിയ തെരഞ്ഞെടുപ്പ് സർവേയാണിത്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളിൽ സർവേ നടന്നു. 480 ബൂത്തുകളിലെ 12,000 വോട്ടർമാർ പങ്കെടുത്തു. ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൃത്യതയുള്ള പോസ്റ്റ് പോൾ സർവേ നടത്തിയത് ഇതേ സംഘം ആണ്.



from Kerala || Deshabhimani ​Online ​News http://bit.ly/2Huvonp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages