പതിനാറുകാരിയെ ബലാത്സംഗം ചെയ‌്ത‌ു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക‌് 43 വർഷം തടവ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

പതിനാറുകാരിയെ ബലാത്സംഗം ചെയ‌്ത‌ു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക‌് 43 വർഷം തടവ‌്

കൊല്ലം> പതിനാറുവയസ്സുള്ള വിദ്യാർഥിനിയെ ബലാത്സംഗം ചെയ‌്ത‌ു കൊലപ്പെടുത്തുകയും സ്വർണാഭരണം കവരുകയും ചെയ‌്ത പ്രതിക്ക‌് വിവിധ വകുപ്പുകളിലായി 43 വർഷം തടവും ജീവപര്യന്തവും ശിക്ഷ. മുന്നുലക്ഷം രൂപ പിഴയും അടയ്ക്കണം. പിറവന്തൂർ ചീവേട‌് തടത്തിൽ വീട്ടിൽ സുനിൽകുമാറി (44)നെയാണ‌് കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ‌് (പോക‌്സോ) കോടതി ജഡ‌്ജി ഇ ബൈജു ശിക്ഷിച്ചത‌്.

2017 ജൂലൈ 29ന‌് പുലർച്ചെ രണ്ടിന‌് പുനലൂർ നല്ലംകുളത്താണ‌് കേസിന് ആസ്പദമായ സംഭവം നടന്നത‌്. വീടിന്റെ വാതിൽ തള്ളിത്തുറന്ന‌് അകത്തുകടന്ന ഇയാൾ ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ കഴുത്തിൽ കയറുകൊണ്ട‌് വരിഞ്ഞ‌് ബോധരഹിതയാക്കിയശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന‌് കുട്ടിയുടെ സ്വർണമാല കവർന്നു.

ഭവനഭേദനത്തിനും പ്രകൃതിവിരുദ്ധ ലൈംഗികവേഴ‌്ചയ്ക്കും പത്ത‌ുവർഷം വീതം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും  കൊലപാതക കുറ്റത്തിന‌ു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും മാല കവർന്നതിന‌് ആറ‌ുവർഷം തടവും 25,000 രൂപ പിഴയും ലൈംഗിക കടന്നുകയറ്റ കുറ്റത്തിന‌് പത്ത‌ുവർഷം കഠിനതടവും 50,000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന‌് ഏഴ‌ുവർഷം കഠിനതടവും ഉൾപ്പെടെ 43 വർഷം കഠിനതടവും മൂന്ന‌ുലക്ഷം രൂപ പിഴയുമാണ‌് ശിക്ഷ.  പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന‌ുവർഷം വെറും തടവും അനുഭവിക്കണം. ഭവനഭേദനത്തിനും കവർച്ചയ്ക്കുമുള്ള ശിക്ഷ ഒരുമിച്ചും മറ്റുള്ള ശിക്ഷകൾ പ്രത്യേകവും അനുഭവിക്കണം. 

ലോക്കൽ പൊലീസ‌് പെൺകുട്ടിയുടെ അച്ഛനെ സംശയത്തിന്റെ നിഴലിൽ നിർത്തിയിരുന്ന കേസ‌് നാട്ടുകാർ മുഖ്യമന്ത്രിക്ക‌് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ‌് ക്രൈംബ്രാഞ്ച‌ിന‌് കൈമാറിയത‌്. ക്രൈം ബ്രാഞ്ച‌് ഡിറ്റക്ടീവ‌് ഇൻസ‌്പെക്ടർ ജി ജോൺസന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.



from Kerala || Deshabhimani ​Online ​News http://bit.ly/2Qiefjo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages