തിരുവനന്തപുരം > ശ്രീലങ്കൻ സ‌്ഫോടനത്തിന്റെ പശ‌്ചാത്തലത്തിൽ കേരളത്തിൽ തീവ്രവാദ ബന്ധമുള്ളവരെന്ന‌് സംശയിക്കുന്ന 40 പേരെക്കുറിച്ച‌് എൻഐഎ അന്വേഷണം.സംസ്ഥാന ഇന്റലിജൻസ‌് തയ്യാറാക്കി പൊലീസ‌് മേധാവിക്ക‌് സമർപ്പിച്ച പട്ടികയിലുള്ള തൗഹീദ‌് ജമാഅത്ത‌് സംഘടനയിൽപ്പെട്ടവരെക്കുറിച്ചാണ‌് പ്രത്യേക അന്വേഷണം. ഇവർ ദിവസങ്ങളായി എൻഐഎയുടെ നിരീക്ഷണത്തിലാണ‌്. കഴിഞ്ഞദിവസം എൻഐഎ കസ‌്റ്റഡിയിലെടുത്ത‌് ചോദ്യംചെയ‌്ത കൊല്ലം ചങ്ങൻകുളങ്ങര സ്വദേശി മുഹമ്മദ‌് ഫൈസൽ ഈ പട്ടികയിലുള്ളയാളാണ‌്. മറ്റു ചിലരെക്കൂടി ചോദ്യം ചെയ‌്തിട്ടുണ്ട‌്.
ഇന്റലിജൻസ‌് മേധാവിയുടെ റിപ്പോർട്ട‌് പ്രകാരം 40 പേരെക്കുറിച്ച‌് കേരള പൊലീസ‌് അന്വേഷിച്ചിരുന്നു. തമിഴ‌്നാട്ടിലടക്കം വിശദമായ അന്വേഷണത്തിനായി സംസ്ഥാന പൊലീസ‌് മേധാവി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. തമിഴ‌്നാട‌് പൊലീസിന്റെ ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെയാകും വിശദമായ അന്വേഷണം.
ശ്രീലങ്കൻ സ‌്ഫോടനത്തിൽ ചാവേറായ ഷഹ‌്റാൻ ഹാഷിമിന‌് കേരളവുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര–-സംസ്ഥാന ഇന്റലിജൻസും എൻഐഎയും അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ‌് സംശയാസ‌്പദമായ സാഹചര്യത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന തൗഹീദ‌് ജമാഅത്തുകാരായ 40 പേരുടെ പട്ടിക തയ്യാറാക്കിയത‌്. കേരളത്തിൽ സ‌്ഫോടനത്തിന‌് പദ്ധതിയിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട‌് മുതലമട സ്വദേശി റിയാസ‌് അബൂബക്കറിനെ എൻഐഎ അറസ‌്റ്റ‌് ചെയ‌്തിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2JwtB3r
via IFTTT
No comments:
Post a Comment