തിരുവനന്തപുരം > വ്യാഴാഴ്ച നടക്കുന്ന വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കർശനസുരക്ഷ ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക‌്നാഥ് ബെഹ്റ അറിയിച്ചു. 22,640 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ദിവസം ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ സംസ്ഥാനത്താകെ വിന്യസിച്ചിരിക്കുന്നത്. ഇവരിൽ 111 ഡിവൈഎസ‌്പിമാരും 395 ഇൻസ്പെക്ടർമാരും 2632 എസ്ഐ, എഎസ്ഐമാരും ഉൾപ്പെടുന്നു. കേന്ദ്ര സായുധസേനയിൽനിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.
എല്ലാ ജില്ലകളിൽനിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യൽ യൂണിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ളപക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കും. പ്രശ്ന ബാധിതപ്രദേശങ്ങളിൽ അധികസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഏത് മേഖലയിലും എത്തിച്ചേരാൻ വാഹനസൗകര്യവും ഏർപ്പാടാക്കി. ആവശ്യമെങ്കിൽ വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർക്ക‌് അനുമതി നൽകിയിട്ടുണ്ടെന്നും ബെഹ‌്റ അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2QfGoI8
via IFTTT
No comments:
Post a Comment