പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് : ചെന്നിത്തലയുടെ ഹര്‍ജി 20ലേക്ക് മാറ്റി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് : ചെന്നിത്തലയുടെ ഹര്‍ജി 20ലേക്ക് മാറ്റി


പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി 20ലേക്ക് മാറ്റി. 17നകം തെരഞ്ഞെടുപ്പ് കമീഷനും സർക്കാരും പ്രസ്താവന ഫയൽ ചെയ്യണമെന്ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ആർ നാരായണ പിഷാരടി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

പോസ്റ്റൽ ബാലറ്റുകൾ(ഫോം 12)ക്കുള്ള അപേക്ഷ സ്വീകരിക്കാൻ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തി ഡിജിപി പുറപ്പെടുവിച്ച സർക്കുലർ തങ്ങളുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് തെരഞ്ഞെടുപ്പ‌് കമീഷൻ കോടതിയെ അറിയിച്ചു. 2014 മുതൽ തുടർന്നുവരുന്ന രീതിയാണിതെന്നും കമീഷൻ വ്യക്തമാക്കി.

യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന് സർക്കാരിനുവേണ്ടി ഹാജരായ സീനിയർ ഗവ.പ്ലീഡർ പി നാരായണൻ കോടതിയെ അറിയിച്ചു. ക്രമക്കേട് നടക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള നിബന്ധനകൾ ഡിജിപിയുടെ സർക്കുലറിലുണ്ടായിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമുള്ളതാണ് ഹർജിയെന്നും സീനിയർ ഗവ.പ്ലീഡർ ചൂണ്ടിക്കാട്ടി.
 



from Kerala || Deshabhimani ​Online ​News http://bit.ly/2VEEero
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages