"സുവർണാവസരം''; കേരളത്തിലെ 13 എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവെച്ച കാശുപോയി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

"സുവർണാവസരം''; കേരളത്തിലെ 13 എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവെച്ച കാശുപോയി

കൊച്ചി > ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയപ്രചരണവും വിദ്വേഷവും കുത്തിനിറച്ചിട്ടും ബിജെപി സഖ്യത്തിന് കേരളത്തില്‍ രക്ഷയുണ്ടായില്ല. 20 എന്‍ഡിഎ സ്ഥാനാര്‍ഥികളില്‍ 13 പേര്‍ക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍, അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് കാശ് നഷ്ടമായത്.

ശബരിമലയുടെ പേരില്‍ നടന്ന അക്രമങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനും, കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥിയായിരുന്ന യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് പ്രകാശ് ബാബുവിനും, പൊന്നാനിയില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി ടി രമയ്ക്കും കെട്ടിവെച്ച കാശ് പോയി. ബിഡിജെഎസ് സ്ഥാനാര്‍ഥികളായി മത്സരിച്ച ആര്‍ക്കും കെട്ടിവെച്ച കാശ് നേടാന്‍ കഴിഞ്ഞില്ല.

കുമ്മനം രാജശേഖരന്‍ (തിരുവനന്തപുരം), ശോഭ സുരേന്ദ്രന്‍ (ആറ്റിങ്ങല്‍), സി കൃഷ്ണകുമാര്‍ (പാലക്കാട്) കെ സുരേന്ദ്രന്‍ (പത്തനംതിട്ട) സുരേഷ് ഗോപി (തൃശൂര്‍), കെ എസ് രാധാകൃഷ്ണന്‍ (ആലപ്പുഴ), പി.സി തോമസ് (കോട്ടയം) എന്നിവര്‍ മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയ സ്ഥാനാര്‍ഥികള്‍. ആകെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ 16.1 ശതമാനം വോട്ട് നേടുന്നവര്‍ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരികെ ലഭിക്കുക.



from Kerala || Deshabhimani ​Online ​News http://bit.ly/2YMIBxx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages