എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്‌, ബാലസംഘം ജില്ലാ പ്രസിഡന്റ്‌; പാർവതി ഉണ്ണിക്ക്‌ 1200 ൽ 1200 - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്‌, ബാലസംഘം ജില്ലാ പ്രസിഡന്റ്‌; പാർവതി ഉണ്ണിക്ക്‌ 1200 ൽ 1200

അടൂർ > അവധി ദിനങ്ങളിൽ  മുഴുവൻ സമയം സംഘടനാ പ്രവർത്തനം നടത്തുമ്പോഴും നാടുനീളെ പ്രസംഗിച്ചുനടക്കുമ്പോഴും നാട്ടുകാർ  പാർവതിയോട്‌ ചോദിക്കും  ഈ കുട്ടിക്കെന്താ  പഠിക്കുകയൊന്നും വേണ്ടേ. എന്നാൽ  പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും എന്നത‌് തന്റെ സംഘടനയുടെ മുദ്രാവാക്യം മാത്രമല്ല പ്രയോഗം കൂടിയാണെന്ന‌് തെളിയിക്കുകയാണ‌് ഈ മിടുക്കി. മുഴുവൻ സമയ പ്രവർത്തനത്തോടൊപ്പം  പഠനവും സാധ്യമാകുമെന്ന് വിളിച്ചുപറഞ്ഞ‌്  ബാലസംഘം പത്തനംതിട്ട ജില്ലാപ്രസിഡന്റായ പാർവതി ഉണ്ണി പ്ലസ‌്ടു ഹ്യുമാനിറ്റീസ‌് പരീക്ഷയിൽ നേടിയത‌് 1200 ൽ 1200 മാർക്ക‌്.

അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ പാർവതി എസ്എഫ്ഐ സ്കൂൾ യൂണിറ്റ് പ്രസിഡന്റുകൂടിയാണ‌്. പൊളിറ്റിക്കൽ സയൻസിൽ ബിരുദമെടുത്ത് സിവിൽ സർവീസാണ് ലക്ഷ്യം. ഒന്നാം ക്ലാസ‌് മുതൽ പൊതുവിദ്യാലയത്തിൽ പഠിച്ച പാർവതി കഴിഞ്ഞ ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നടിയും പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനക്കാരിയുമായിരുന്നു.

വിജയാശംസകൾ നേർന്ന‌് പലരും വിളിക്കുമ്പോഴും അടൂർ സിപിഐ എം ഓഫീസിൽ  ബാലസംഘം പരിപാടിയുടെ തിരക്കിലായിരുന്നു പാർവതി. അടൂർ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറായ ഹരിഹരനുണ്ണിയുടെയും പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക അനുപ്രിയയുടെയും മകളാണ്. സഹോദരി പൂർണിമ ഉണ്ണി.



from Kerala || Deshabhimani ​Online ​News http://bit.ly/306NFOL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages