കൊച്ചി > പനമ്പിള്ളി റെസിഡന്‍ഷ്യല്‍ മേഖലയില്‍ ഡിആൻഡ്‌ഒ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന 11 വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നീലിമ ഹൊറൈസോണ്‍ (ജി 37 പനമ്പിള്ളി നഗര്‍), പെപ്പര്‍ ഫ്രൈ സ്റ്റുഡിയോ (കാസ ഡോള്‍സ് ജി 316 പനമ്പിള്ളി നഗര്‍), കരാടന്‍ ലാന്‍ഡ്‌സ് (കൃഷ്ണ എമ്പയര്‍ ജി 312), സ്റ്റുഡിയോ വി (ജി 317 മെറിഡിയന്‍ പനമ്പിള്ളി നഗര്‍), ഹനീഫാസ് (എച്ച്‌ഐജി 55 പനമ്പിള്ളി നഗര്‍), മത്തായ് മക്കള്‍ (എത്തിക്‌സിന് സമീപം എച്ച്‌ഐജി പനമ്പിള്ളി നഗര്‍), ഫാക്ടറി ഔട്ട്‌ലെറ്റ് (എച്ച്‌ഐജി-1 പനമ്പിള്ളി നഗര്‍), ഫോര്‍ പ്ലേ (ജി 214 പനമ്പിള്ളി നഗര്‍), ലാസി ഡേ(എച്ച്ബി 17 എച്ച്ബി കോളനി, പനമ്പിള്ളി നഗര്‍), എം ഡിസൈന്‍സ് (എച്ച്ബി 4 എച്ച്ബി കോളനി പനമ്പിള്ളി നഗര്‍), ഹൈഡ്രോ കാര്‍ബണ്‍ (എച്ച്ബി 4, എച്ച്ബി കോളനി പനമ്പിള്ളി നഗര്‍) എന്നീ സ്ഥാപനങ്ങളാണ് പൂട്ടേണ്ടത്. രണ്ടാഴ്ച്ചക്കം ഉത്തരവ് നടപ്പാക്കി കോര്‍പ്പറേഷന്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റീസ് വി ചിദംബരേഷിന്റെ ഉത്തരവ് പറയുന്നു. കേസ് ജൂണ്‍ 13ന് വീണ്ടും പരിഗണിക്കും.
എറണാകുളം വെസ്റ്റ് ടൗണ്‍ പ്ലാനിങ് സ്‌കീമിന് കീഴില്‍ അപേക്ഷകര്‍ക്ക് ഡിആൻഡ്‌ഒ ലൈസന്‍സ് നല്‍കരുതെന്ന് ഫെബ്രുവരി നാലിന് കോടതി ഉത്തരവിട്ടിരുന്നു. മിക്‌സ്ഡ് സോണ്‍ നോട്ടിഫിക്കേഷന്‍ പ്രകാരം പുതുതായി ലൈസന്‍സ് ലഭിക്കാത്തിടത്തോളം കാലം പഴയ ലൈസന്‍സ് പ്രകാരം ആര്‍ക്കും പ്രവര്‍ത്തിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പതിനൊന്ന് സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായി കോടതിയില്‍ നേരിട്ട് ഹാജരായ കോര്‍പറേഷന്‍ സെക്രട്ടറി വിനയന്‍ കോടതിയെ അറിയിച്ചു. ഈ സ്ഥാപനങ്ങള്‍ അടച്ചൂപൂട്ടാനാണ് കോടതി ഉത്തരവ്. പനമ്പള്ളിനഗര്‍ റസിഡന്‍ഷ്യല്‍ മേഖലയില്‍ ഡിആന്‍ഡ്ഒ ലൈസന്‍സ് ആവശ്യമുള്ള വ്യാപാരസ്ഥാപനങ്ങള്‍ പാടില്ലെന്ന മുന്‍ ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് പ്രദേശവാസിയായ ശോഭ രാമചന്ദ്രന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഉത്തരവ്.
എളംകുളം വെസ്റ്റ് ടൗണ്‍ പ്ലാനിങ് സ്‌കീം ഇപ്പോഴും സാധുവാണെന്നും ഇതു ലംഘിച്ച് റസിഡന്‍ഷ്യല്‍ മേഖലയില്‍ വ്യാപാരസ്ഥാപനങ്ങള്‍ പാടില്ലെന്നും 2016 ജനുവരി ആറിനാണ് സിംഗിള്‍ ബെഞ്ച് വിധിപറഞ്ഞത്. ഇതിനെതിരെ ചില വ്യാപാരസ്ഥാപനങ്ങള്‍ നല്‍കിയ അപ്പീല്‍ ഇനിയും ഫയലില്‍ സ്വീകരിച്ചിട്ടില്ലെന്നും സിംഗിള്‍ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധി നിലനില്‍ക്കെ പുതിയ വ്യാപാരസ്ഥാപനങ്ങള്‍ മേഖലയില്‍ തുടങ്ങുകയാണെന്നാണ് ഹര്‍ജിക്കാരിയുടെ ആക്ഷേപം.
from Kerala || Deshabhimani Online News http://bit.ly/2Eo6N1I
via IFTTT
No comments:
Post a Comment