തിരുവനന്തപുരം> 2018-ല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചവ്യാധികളുടെ തോത് ഗണ്യമായി കുറയ്ക്കുവാനായത് കഴിഞ്ഞ വര്‍ഷം നടത്തിയ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ വിജയമായി കണക്കാക്കാവുന്നതാണെന്ന് ആരോഗ്യജാഗ്രതാ പ്രവര്‍ത്തകര്‍. അതേസമയം അപ്രതീക്ഷിതമായി ഉണ്ടായ നിപാ വൈറസ് ബാധയും പ്രളയ ദുരന്തവുംമൂലം വിലപ്പെട്ട കുറെ ജീവനുകള്‍ നഷ്ടമായിട്ടുണ്ടെന്നും സംഘം ഫേസ്‌ബുക്ക് പേജില്‍ പറയുന്നു.
ഈ വര്‍ഷവും പല പകര്‍ച്ചവ്യാധികളുടെയും നിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവായിട്ടാണ് കാണുന്നതെങ്കിലും ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തന്നെ നടപ്പിലാക്കേണ്ടതുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും പൊട്ടിപ്പുറപ്പെടുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും മെയ് മാസത്തില്‍ ഊര്‍ജ്ജിതമായി തന്നെ നടപ്പിലാക്കേണ്ടതാണ്.
ഇക്കാര്യം മുന്നില്‍ കണ്ടാണ് ആരോഗ്യ ജാഗ്രത തുടര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നത്.ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഈ മാസം 11, 12 തീയതികളില്‍ സംസ്ഥാനവ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു
മേയ് 3, 4 തീയതികളില്‍ ജില്ലകളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ ചേരും. ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ മന്ത്രിയ്ക്കും ഓരോ ജില്ലയുടെ ചുമതലയും മുഖ്യമന്ത്രി നല്‍കി
from Kerala || Deshabhimani Online News http://bit.ly/2Wp2nyf
via IFTTT
No comments:
Post a Comment