കൊച്ചി> കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ‌്ക്കലിനെതിരെ പൊലീസ‌് സമർപ്പിച്ച കുറ്റപത്രം പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. ബിഷപ്പിനോട‌് 10 ന‌് കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടു. വാദവും വിചാരണയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ‌് കോടതിയിലേക്ക‌് മാറ്റും.
കഴിഞ്ഞ മാസമാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്‌പി കെ സുഭാഷ് പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അനുബന്ധ രേഖകളുടെ അടക്കം പ്രാഥമിക പരിശോധന പൂർത്തിയാക്കിയാണ‌് കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചത‌്. തുടർന്ന് വിചാരണ നടപടികൾക്കായി കേസ് കോട്ടയം ജില്ലാ കോടതിയ്ക്ക് കൈമാറും. മൂന്നു വർഷത്തിലധികം ശിക്ഷ കിട്ടാൻ സാധ്യതയുള്ള വകുപ്പുകൾ ചുമത്തിയിരിക്കുന്നതിനാൽ ഈ കോടതിയിൽ വിചാരണ നടത്താനാകില്ല.
അതിനാലാണ‌് ഉയർന്ന കോടതിയിലേക്ക‌് കേസ‌് മാറ്റുന്നത‌്. 10 ന‌് കുറ്റപത്രവും അനുബന്ധ രേഖകളും ബിഷപ്പിന‌് കൈമാറും.
കേസിൽ ബിഷപ്പിനെതിരെ പൊലീസിന‌് മൊഴിനൽകിയ ഫാ. കുര്യാക്കോസ‌് കാട്ടുങ്കലിനെ ജലന്ധറിലെ മുറിയിൽ പിന്നീട‌് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പീഡനത്തിന‌് ഇരയായ കന്യാസ‌്ത്രീയെ പിന്തുണച്ച സിസ്റ്റർ അനുപമ ഉൾപ്പെടെയുള്ളവരെ വകവരുത്താൻ ശ്രമിച്ചെന്ന അനുബന്ധ കേസുകളുമുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2DQyuzF
via IFTTT
No comments:
Post a Comment