കോഴിക്കോട്> കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രദീപ് കുമാറിനെ ഇത്തവണ ലോക്‌സഭയിലേക്ക് അയച്ചേ പറ്റുവെന്ന് സംവിധായകന്‍ രഞ്ജിത്ത്. അദ്ദേഹമത് നൂറ് ശതമാനം അര്‍ഹിക്കുന്നു എന്നതാണ് പരമമായ സത്യമെന്നും രഞ്ജിത് പറഞ്ഞു. പ്രദീപിന് വേണ്ടി വോട്ടുചോദിക്കേണ്ട ആവശ്യമില്ല, അല്ലാതെ തന്നെ അദ്ദേഹം ജയിക്കുമെന്നാണ് തന്റെ ഭാര്യ തന്നോട് പറഞ്ഞതെന്നും രഞ്ജിത്ത് പറഞ്ഞു.
കോഴിക്കോട് കടപ്പുറത്തുചേര്‍ന്ന സാംസ്‌കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി-മത- വര്‍ഗീയതയുടെ ഒരു വിഷവും തങ്ങളുടെ ചൂണ്ടുവിരലില്‍ പതിയാന്‍ തയ്യാറല്ലാത്ത കോഴിക്കോടിന്റെ മണ്ണ് ഒരു സാമുദായിക ശക്തിക്കും കസേരയിട്ട് കൊടുത്തിട്ടില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.
from Kerala || Deshabhimani Online News http://bit.ly/2U242b6
via IFTTT
No comments:
Post a Comment