ആ നാടകവും പൊളിഞ്ഞു; ആലത്തൂരില്‍ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാര്‍ തന്നെ-VIDEO - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

ആ നാടകവും പൊളിഞ്ഞു; ആലത്തൂരില്‍ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാര്‍ തന്നെ-VIDEO

ആലത്തൂര്‍ > ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുനേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു എന്ന നുണയും പൊളിഞ്ഞു. കൊട്ടിക്കലാശത്തില്‍ കല്ലേറ് നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുഡിഎഫിന്റെ പ്രചരണ വാഹനത്തിന്റെ പിന്നില്‍ നിന്നാണ് കല്ലേറുണ്ടായത്. കല്ലെറിയുമ്പോള്‍ ചതിക്കല്ലേടാ എന്ന് അനില്‍ അക്കര എംഎല്‍എ അലറിവിളിക്കുന്നുണ്ട്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഇവര്‍ ഉന്നം വെച്ചത്. പക്ഷേ കല്ലുകള്‍ മാറി വീഴുകയായിരുന്നു.

പ്രചരണസമയം കഴിഞ്ഞിട്ടും റോഡ്‌ഷോ തുടരവെയാണ് യുഡിഎഫ് അക്രമികള്‍ കല്ലേറ് നടത്തിയത്. കല്ലേറില്‍ കെ ഡി പ്രസേനന്‍ എംഎല്‍എ, മേലാര്‍കോട് പഞ്ചായത്ത് പ്രസിഡന്റ് എം മായന്‍, അബു (13), സന്തോഷ് (29) എന്നിവര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ എം മായന് കാലിലും കെ ഡി പ്രസേനന് നെഞ്ചിലുമാണ് പരിക്കേറ്റത്. സന്തോഷിനും ശരീരത്തില്‍ മുറിവുണ്ട്. മൂവരേയും ആലത്തൂര്‍ ക്രസന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബു  പാലക്കാട് സ്വകാര്യ ആശുപത്രിയിലാണ്.

നാടകം ചെരുപ്പേറ്; കഥ, സംവിധാനം അനില്‍ അക്കര

അനില്‍ അക്കരയും സംഘവുമാണ്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപും കല്ലെറിയുന്നത് നാട്ടുകാര്‍ കണ്ടു. സംഭവശേഷം  യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച് ആശുപത്രിയില്‍ ചികിത്സ തേടി.  എന്നാല്‍ രമ്യക്ക് കല്ലേറില്‍ പരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടന്ന ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക്  ആലത്തൂര്‍ ടൗണിലാണ്  അക്രമം നടന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ റോഡ് ഷോ വൈകിട്ട് ആറിന് ആലത്തൂര്‍ ദേശീയ മൈതാനിയില്‍ സമാപിച്ചു.  എല്‍ഡിഎഫ് കൊട്ടിക്കലാശം സമാപിച്ച സ്വാതി  ജങ്ഷനിലേക്ക് യുഡിഎഫ്  പ്രവര്‍ത്തകര്‍ കോര്‍ട്ട് റോഡ് വഴി  പോകുന്നത് പൊലീസ് വിലക്കി. മെയിന്റോഡ് വഴി പോകണമെന്ന പൊലീസിന്റെ അഭ്യര്‍ഥന വകവയ്ക്കാതെ അവര്‍ മുന്നോട്ട് നീങ്ങി. ഈ സമയത്താണ്  യുഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്.

തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഉറപ്പിച്ച യുഡിഎഫിന്റെ അവസാനത്തെ തന്ത്രമാണിതെന്നും ഇതൊക്കെ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നും  സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞു. സംഭവം കൃത്യമായി അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് തയ്യാറാകണമെന്നും സി കെ രാജേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



from Kerala || Deshabhimani ​Online ​News http://bit.ly/2Po5V1c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages