കുറ്റ്യാടി > തെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചരണത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി ജയരാജനെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ ലഘുലേഖ വീടുകളില്‍ വിതരണം ചെയ്യുന്നതിനിടയില്‍ തീക്കുനിയില്‍ അധ്യാപകരായ മൂന്നു കോണ്‍ഗ്രസ് നേതാക്കളെ ജനങ്ങള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. വേളം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി അംഗങ്ങളായ കാക്കുനി സ്വദേശി വഴിഞ്ഞാം കുളങ്ങര പിസോമനാഥന്‍, വലിയ വാതില്‍ സുധാകരന്‍, പറമ്പത്ത് അബ്ദുറഹ്മാന്‍ എന്നിവരെയാണ് പിടികൂടിയത്.
വര്‍ഗീയ സ്പര്‍ദ്ധയുണ്ടാക്കുന്നതും ഇടതുപക്ഷത്തെയും സ്ഥാനാര്‍ത്ഥി പി ജയരാജനെയും അപകീര്‍ത്തിപ്പെടുത്തുന്നതും കലാപാഹ്വാനം നല്‍കുന്നതുമായ ലഘുലേഖ വീടുകളില്‍ വിതരണം ചെയ്യുന്നതിനിടയില്‍, അടിച്ചിറക്കിയ മുന്നണിയുടെയോ വ്യക്തിയുടെയോ പേരില്ലാത്തതിനെ വീട്ടുകാര്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ച് പോലിസീല്‍ ഏല്‍പ്പിക്കുകയുമായിരുന്നു
from Kerala || Deshabhimani Online News http://bit.ly/2UPl7dG
via IFTTT
No comments:
Post a Comment