കൊച്ചി> വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മത്സ്യ ബന്ധനത്തിന് അനുമതി നൽകുന്നതിലൂടെ വൻതോതിലുള്ള സാമ്പത്തിക നഷ്ടമാണുണ്ടാവുന്നതെന്ന കേസിൽ കാർഷിക മന്ത്രാലയത്തിലെ ഫിഷറീസ് വികസന കമ്മീഷണർ പോൾ പാണ്ഡ്യൻ നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മെയ് 22നാണ് നേരിട്ട് ഹാജരാവേണ്ടത്.
വൻതോതിലുള്ള സാമ്പത്തിക നഷ്ടമാണ് രാജ്യത്തിനുണ്ടാകുന്നതെന്ന് ആരോപിച്ച് കൊല്ലം സ്വദേശി എം കെ സലിം നൽകിയ ഹർജിയിൽ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഇതു നടപ്പായില്ലെന്നാരോപിച്ച് ഹർജിക്കാരൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നൽകിയത് പോൾ പാണ്ഡ്യനോട് നേരിട്ട് ഹാജരാവാൻ നിർദേശിച്ചത്.
from Kerala || Deshabhimani Online News http://bit.ly/2G1IlTt
via IFTTT
No comments:
Post a Comment