പൊതുമേഖലാ സ്ഥാപനങ്ങൾ മോഡിയുടെ തറവാട്ട് സ്വത്തല്ല: സുഭാഷിണി അലി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

പൊതുമേഖലാ സ്ഥാപനങ്ങൾ മോഡിയുടെ തറവാട്ട് സ്വത്തല്ല: സുഭാഷിണി അലി

തിരുവനന്തപുരം: അംബാനിക്കും അദാനിക്കും ഇഷ്ടംപോലെ തീറെഴുതിക്കൊടുക്കാൻ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മോഡിയുടെ തറവാട്ട് സ്വത്തല്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. മോഡിക്ക് ആകെ താൽപ്പര്യമുള്ളത് മൂന്ന് വിഷയത്തിലാണ്–-- അംബാനി, അദാനി പിന്നെ ഗോമാതാ. രാജ്യത്തിന്റെ മതേതരത്വവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ ഇടതുപക്ഷത്തിന്റെ വിജയം അത്യന്താപേക്ഷിതമാണെന്നും അവർ പറഞ്ഞു. എൽഡിഎഫ് തിരുവനന്തപുരം വളക്കടവിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

|തിരുവനന്തപുരം വിമാനത്താവളം അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മോഡി അദാനിക്ക് തീറെഴുതിക്കൊടുത്തു. സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കാൻ അറിയാത്ത അനിൽ അംബാനിക്ക് റഫേൽ വിമാനങ്ങൾ നിർമിക്കാനുള്ള ലൈസൻസും നൽകി. എൻഡിഎ സർക്കാരിന് കീഴിൽ ന്യൂനപക്ഷങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുന്നു. പോത്തിറച്ചി വിൽക്കുകയും ഭക്ഷിക്കുകയും ചെയ്തതിന്റെ പേരിൽ ദളിത്, മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ കൊല്ലപ്പെടുന്നു. ബീഫ് കഴിക്കാൻ ഇഷ്ടപ്പെടുന്ന കേരളത്തിലെ ബിജെപി നേതാക്കൾക്ക് സംസ്ഥാന അതിർത്തി കടക്കുന്നതും പശു അമ്മയായി മാറുന്നു. ഉത്തർപ്രദേശ‌് സർക്കാർ വിദ്യാലയങ്ങളിൽ പശുവിനെ പാർപ്പിക്കാൻ ഉത്തരവിട്ടു. ഇപ്പോൾ കുറ്റവാളികളെ പുറത്താക്കി ജയിലുകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കാനുള്ള പുറപ്പാടിലാണ‌്.

ഡൽഹിയിൽ കേരള ഹൗസിൽ ബീഫ‌് പാകം ചെയ്യുന്നോ എന്ന‌് പരിശോധിക്കാൻ സ്ക്വാഡിനെ വിട്ട  മോഡിയോട‌് മാപ്പിരന്നയാളാണ‌് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അന്ന‌് ശശി തരൂരല്ല, കേരളത്തിൽനിന്നുള്ള ഇടതുപക്ഷ എംപിമാരാണ് കേരള ഹൗസിന് മുമ്പിൽ ധർണ നടത്തിയത‌്. മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് അനുകൂലമാണ് ഇടതുപക്ഷനിലപാട്. സിവിൽ കുറ്റത്തിനെ ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിനെ പാർലമെന്റിൽ ചോദ്യം ചെയ്തതും കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാരാണ്. എടപ്പാളിലും കുറ്റിപ്പുറത്തും വലിയവർത്തമാനം പറയുന്ന മുതിർന്ന എംപി ബിരിയാണി കഴിക്കാൻ പോയതിനാൽ പാർലമെന്റിൽ എത്താനായില്ലെന്നും സുഭാഷിണി പരിഹസിച്ചു.

വയനാട‌് അമേഠിയല്ല, ആവുകയുമില്ല


തിരുവനന്തപുരം
ബിജെപിയെ ഒറ്റയ്ക്ക‌് എതിർക്കുമെന്ന‌് പ്രഖ്യാപിച്ച‌്‌‌, അവർക്ക‌് സ്ഥാനാർഥിപോലും ഇല്ലാത്ത വയനാട്ടിൽ മത്സരിക്കുകയാണ‌് രാഹുൽ ഗാന്ധിയെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. കേന്ദ്രത്തിലെ മനുവാദി ഭരണം അവസാനിപ്പിക്കാൻ ഇടതുപക്ഷവും രാജ്യമാകമാനമുള്ള പ്രാദേശിക പാർടികളും ഒന്നിക്കുകയാണ‌്. ബിജെപിയെ കാണാൻപോലും കിട്ടാത്ത വയനാട്ടിൽ വരുന്ന രാഹുൽ ലക്ഷ്യമിടുന്നത‌് ഉയർന്നുപാറുന്ന രക്തപതാകയെയാണ‌്.
രാഹുൽ ഗാന്ധി 15 വർഷം തുടർച്ചയായി പ്രതിനിധീകരിക്കുന്ന അമേഠിയിൽ 48 ശതമാനം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. 

50 ശതമാനം സ്ത്രീകളും നിരക്ഷരരാണ്. പിന്നോക്ക വിഭാഗക്കാർക്ക് ബിരുദംപോലും സ്വപ്നം കാണാനാകില്ല. എന്നാൽ, പിന്നോക്ക, ആദിവാസി വിഭാഗങ്ങൾക്കായി എൽഡിഎഫ‌് സർക്കാർ ആവിഷ്കരിച്ച പ്രത്യേക പദ്ധതികളുടെ ഫലമായി വയനാട്ടിൽ നിന്നൊരു മിടുക്കി ഐഎഎസ് നേടിയിരിക്കുന്നു–- അവർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Ir3dqV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages