തിരുവനന്തപുരം
അഞ്ച് മണ്ഡലങ്ങളിലെ കോൺഗ്രസ്–-ബിജെപി വോട്ടുകച്ചവടത്തിന് അടിവരയിട്ട്, തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വോട്ട്മറിക്കാൻ കോൺഗ്രസ് നീക്കമെന്ന് ഡിസിസി ജനറൽ സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 2016ൽ നേമത്ത് അരങ്ങേറിയ വോട്ടുകച്ചവടം ആവർത്തിക്കാനുള്ള സജീവനീക്കം നടക്കുന്നുവെന്ന സൂചനയാണ് ഡിസിസി ജനറൽ സെക്രട്ടറിയും മുൻ കൗൺസിലറുമായ തമ്പാനൂർ സതീഷ് ഫെയ്സ് ബുക്കിലിട്ട കുറിപ്പ്.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നേതാക്കൾ ഉൾപ്പെടെയുള്ളവർ നിർജീവമാണെന്നും ഇതിനെതിരെ നേതൃത്വത്തിന് പരാതി നൽകുമെന്നും സതീഷ് പറയുന്നു. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടും കാര്യമായ ഇടപെടൽ ഇല്ലെന്നും കുറിപ്പിലുണ്ട്. സതീഷിന്റെ കുറിപ്പിനുതാഴെ പ്രവർത്തകർ രൂക്ഷമായ അഭിപ്രായപ്രകടനമാണ് നടത്തിയത്.
‘മുണ്ട് മാറ്റിയാൽ കാവി ഇട്ട് നിക്കർ ഇട്ട് നടക്കുന്ന കുറെ നപുംസകങ്ങൾ പാർടിയിൽ ഉണ്ട്’ എന്നാണ് ഒരാൾ പ്രതികരിച്ചത്. ‘ശശി തരൂരിനെ മടുത്ത കോൺഗ്രസുകാർ ഒരുപാടുണ്ട്. എല്ലാവർക്കെതിരെയും പരാതി കൊടുത്ത് നടപടി എടുക്കുമോ’ എന്നാണ് മുൻ യൂത്ത് കോൺഗ്രസ് നേതാവ് ചോദിച്ചത്. ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പ് നൽകുകയാണ് താൻ ചെയ്തതെന്ന് തമ്പാനൂർ സതീഷ് പ്രതികരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2UoQhbN
via IFTTT
No comments:
Post a Comment