നെഹ്റു കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിച്ച സാംഗ്ലിയാനയുടെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വം ഞെട്ടലിലാണ്. ഏതായാലും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ കെപിസിസി സീനിയര്‍ വൈസ് പ്രസിഡന്റ് രാജിവെച്ചത് കോണ്‍ഗ്രസിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. റ്റൊരുകാര്യം കൂടി ഉറപ്പായി, രാഹുല്‍ തരംഗം വയനാട്ടില്‍ നിന്ന് മാണ്ഡ്യയും കടന്ന് ബാംഗ്ലൂര്‍ നഗരത്തില്‍ എത്തിയിട്ടുണ്ട്;
ജിതിന്‍ ഗോപാലകൃഷ്ണന്‍ എഴുതുന്നു
ഫേസ്‌ബുക്ക് പോസ്റ്റ്
കര്‍ണ്ണാടകയില്‍ 'രാഹുല്‍ തരംഗം' വീണ്ടും ആഞ്ഞടിച്ചിട്ടുണ്ട്.
കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ഡോ. എച്.ടി. സാംഗ്ലിയാന കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത് ഇന്നലെ വൈകീട്ടാണ്. കര്‍ണാടകയിലെ 'രാഹുല്‍ തരംഗ'ത്തെ തുടര്‍ന്ന് മുന്‍ ഡിജിപിയും കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ മുഖങ്ങളില്‍ പ്രധാനിയുമായ ഇദ്ദേഹം പാര്‍ടി അംഗത്വം രാജിവെച്ചത് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ പാര്‍ടി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവേളയില്‍ തഴഞ്ഞതിനാണത്രേ. രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയാണ് ഇക്കാര്യം അദ്ദേഹം വിശദീകരിച്ചത്.
ഈ സാംഗ്ലിയാന ചില്ലറക്കാരനല്ല. കര്‍ണ്ണാടകയിലെ സൂപ്പര്‍ പോലീസ് ആയ ഇദ്ദേഹത്തെക്കുറിച്ചുള്ള 'എസ്പി സാംഗ്ലിയാന' എന്ന 1988 ലെ കന്നട സിനിമ ബമ്പര്‍ ഹിറ്റായിരുന്നു. 2003ല്‍ ഡിജിപിയായി വിരമിച്ച ഇദ്ദേഹത്തെ തൊട്ടടുത്തവര്‍ഷം ബാംഗ്ലൂര്‍ നോര്‍ത്ത് ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കുന്നത് ബിജെപിയാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലെത്തിയ സാംഗ്ലിയാന 2008 ജൂലൈയില്‍ ഇന്ത്യ-അമേരിക്ക ആണവക്കരാറിന്റെ പശ്ചാത്തലത്തില്‍ അവിശ്വാസ പ്രമേയം നടന്നപ്പോള്‍ ബിജെപി വിപ്പ് ലംഘിച്ചുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കുകയുണ്ടായി.
ബരാക് ഒബാമ യുഎസ് പ്രസിഡന്റ് ആയതിനുശേഷം 2008 ഫെബ്രുവരിയില്‍ 160 ഇന്റര്‍നാഷണല്‍ ഡെലിഗേറ്റ്‌സിനുവേണ്ടി നടത്തിയ പ്രഭാതഭക്ഷണവിരുന്നില്‍ സാംഗ്ലിയാനയും ക്ഷണിക്കപ്പെട്ടിരുന്നു. ബിജെപിയില്‍ നിന്ന് 2008 ല്‍ കോണ്‍ഗ്രസ് പര്‍ച്ചേസ് ചെയ്ത സാംഗ്ലിയാന പക്ഷേ 2009 ല്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പിസി മോഹനോട് പരാജയപ്പെട്ടു.
നിര്‍ണ്ണായക ഘട്ടത്തില്‍ പാര്‍ടിയെ തുണച്ച സാംഗ്ലിയാനയെ പക്ഷേ കോണ്‍ഗ്രസ് കൈവിട്ടില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് പദവിയുള്ള ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ പദവിയാണ് അയാള്‍ക്ക് ഓഫര്‍ ചെയ്തത്. തുടര്‍ന്ന് കെപിസിസി വൈസ് പ്രസിഡന്റ് പദവിയും. നെഹ്റു കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിച്ച സാംഗ്ലിയാനയുടെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വം ഞെട്ടലിലാണ്. ബിജെപിയിലേക്കാണോ സാംഗ്ലിയാനയുടെ പോക്ക് എന്നത് വ്യക്തമല്ല. ഏതായാലും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ കെപിസിസി സീനിയര്‍ വൈസ് പ്രസിഡന്റ് രാജിവെച്ചത് കോണ്‍ഗ്രസിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
മറ്റൊരുകാര്യം കൂടി ഉറപ്പായി, രാഹുല്‍ തരംഗം വയനാട്ടില്‍ നിന്ന് മാണ്ഡ്യയും കടന്ന് ബാംഗ്ലൂര്‍ നഗരത്തില്‍ എത്തിയിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2P1xIEr
via IFTTT
No comments:
Post a Comment