രാഹുലിന്റെ പരിപാടിക്ക്‌ ദളിതരായതുകൊണ്ട്‌ പാസ്‌ നൽകിയില്ല; പ്രതിഷേധവുമായി യൂത്ത്‌ കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

രാഹുലിന്റെ പരിപാടിക്ക്‌ ദളിതരായതുകൊണ്ട്‌ പാസ്‌ നൽകിയില്ല; പ്രതിഷേധവുമായി യൂത്ത്‌ കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌

പാലക്കാട്‌ > തൃത്താലയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത്‌ നടന്ന പരിപാടിയിൽ പാസ്‌ വിതരണം ചെയ്‌തത്‌ ജാതി അടിസ്ഥാനത്തിലാണെന്ന ആരോപണവുമായി യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ രംഗത്ത്‌. യൂത്ത്‌ കോൺഗ്രസ്‌ തൃത്താല നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എം പി സുബ്രഹ്മണ്യൻ, പാർലമെന്റ്‌ മണ്ഡലം ജനറൽ സെക്രട്ടറി അനീഷ്‌ വട്ടംകുളം എന്നിവരാണ്‌ നേതൃത്വത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്‌. ഇരുവർക്കും കോൺഗ്രസ്‌ നേതാക്കളിൽ നിന്നും ജാതി അധിക്ഷേപം നേരിട്ടെന്നും, പാസ്‌ വിതരണം ചെയ്‌തത്‌ ജാതി നോക്കിയാണെന്നും എം പി സുബ്രഹ്മണ്യൻ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നു.

സുബ്രഹ്മണ്യന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

ലൈനപ്പ് പാസുമായി ബന്ധപ്പെട്ട് ചില നേതാക്കൾ വിഭാഗീയത കാണിച്ചു എന്നുള്ളത് പറയാതിരിക്കാൻ കഴിയില്ല.. സിവിൽ സർവീസ് നേടിയ ശ്രീധന്യയുടെ കുടുംബവുമായി സക്ഷാൽ രാഹുൽ ഗാന്ധി തന്നെ ഭക്ഷണം കഴിക്കാനും സമയം ചിലവഴിക്കാനും സമയം കണ്ടെത്തുമ്പോൾ ഇവിടെ വിഭാഗീയതയുടെ അഴുക്ക് ഭാണ്ഡം പേറുകയാണ് തൃത്താലയിലെ ചില ഉന്നത നേതാക്കൾ... പരിപാടിക്ക് തലേ ദിവസം ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ നേതാവിനോട് ചോദിച്ചപ്പോൾ പറഞ്ഞത് കാറ്റഗറി നോക്കിയാണ് പ്രവേശനം എന്ന് എന്നാൽ പരിപാടി കഴിഞ്ഞപ്പോഴാണ് മനസിലായത് ഇവർ ഉദ്ദേശിച്ച കാറ്റഗറി ജാതി അടിസ്ഥാനത്തിലാണെന്ന് കാരണം ഞാൻ വഹിക്കുന്ന പാർട്ടി പദവിക്ക് തുല്യനും അതിനു താഴെ ഉള്ളവനും പദവി ഒന്നും ഇല്ലാത്തവനും കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നിട്ടും ആതിഥേയനും നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമായ എന്നെയും ആതിഥേയ പാർലമെന്റ് യൂത്ത് കോൺഗ്രസ് ജന: സെക്രട്ടറയുമായ അനീഷ് വട്ടംകുളം ത്തെയും കെ.എസ്.യു മലപ്പുറം ജില്ലാ സെക്രട്ടറിയും തൃത്താലക്കാരനുമായ ലിജിത്തിനേയും ആ ഭാഗത്തേക്ക് അടുപ്പിക്കാതെ ഔദ്യോഗികമായി യാതൊരു പാർട്ടി പദവികളും ഇല്ലാത്ത ആളുകളെ ലൈനപ്പിന് പാസ് നൽകിയത് ഞങ്ങൾ ദളിത് വിഭാഗത്തിൽ നിന്നുമാണ് എന്നുള്ള നിങ്ങളുടെ ചിന്താബോധമാണ്.. എല്ലാ വിഭാഗത്തെയും ഒന്നായി കാണുവാൻ ഇന്ത്യയെ പഠിപ്പിച്ച കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃനിര ഈ വികാരങ്ങൾ അറിയട്ടെ....

 



from Kerala || Deshabhimani ​Online ​News http://bit.ly/2vblBM8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages