കൊച്ചി> എറണാകുളത്തെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥിമാരെ അനുകൂലിച്ച് പറഞ്ഞ മമ്മൂട്ടിക്കെതിരെ പ്രതിഷേധവുമായി ബിജെപി സ്ഥാനാര്‍ത്ഥി അൽഫോൺസ് കണ്ണന്താനം. പി രാജീവിവും ഹൈബി ഈഡനും മികച്ചവരാണെന്നായിരുന്നു വോട്ട് ചെയ്തശേഷം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ വാക്കുകൾ. എന്നാൽ മമ്മൂട്ടിയുടെ ഈ പ്രസ്താവന അപക്വമാണെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. മമ്മൂട്ടിയെപ്പോലുള്ള ഒരു മുതിര്‍ന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു.
എറണാകുളം മണ്ഡലത്തിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങുമ്പോള്‍ ഇരുവരുടെയും സാനിധ്യത്തിൽ ആയിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മമ്മൂട്ടി ഓര്‍മിപ്പിച്ചു. താൻ മോഹൻലാലിനെ മാത്രം സന്ദര്‍ശിച്ചതിലുള്ള ഹുങ്കായിരിക്കും പരാമര്‍ശത്തിന് പിന്നിലെന്ന് അൽഫോൺസ് കണ്ണന്താനം ആരോപിച്ചു.
മമ്മൂട്ടിയെ മലയാളത്തിലെ സൂപ്പര്‍ താരമാക്കിയത് ഈ നാട്ടിലെ ജനങ്ങളാണ്. അവരിൽ രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും അനുയായികള്‍ ഉണ്ടായിരിക്കും. എന്നാൽ ബിജെപി സ്ഥാനാര്‍ത്ഥിയായ തന്നെ മാത്രം ഒഴിവാക്കി എൽഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന നടൻ മമ്മൂട്ടിയുടെ പ്രസ്താവന തെറ്റാണെന്നും അപക്വമാണെന്നും കണ്ണന്താനം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2KWQJti
via IFTTT
No comments:
Post a Comment