കൊച്ചി>ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലൻസിൽ കൊണ്ടുപോയിരുന്ന 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അമൃത ആശുപത്രിയിൽ ചികിത്സക്ക് സംവിധാനമൊരുക്കി. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെയാണ് തീരുമാനം. ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായി.കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റും. ആരോഗ്യമന്ത്രി കുഞ്ഞിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചാണ് അമൃത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
അമൃത ആശുപത്രിയിൽ ഡോക്ടർമാരായ ബ്രിജേഷ്, കൃഷ്ണകുമാർ എന്നിവർ കുഞ്ഞിനെ പരിശോധിക്കും. ഇന്ന് രാവിലെ 11.15 നാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. തിരുവനന്തപുരം ശ്രീചിത്രയിലാണ് ചികിത്സ തീരുമാനിച്ചിരുന്നത്. ആംബുലൻസിന് കടന്നുപേകാൻ യാത്രഊകര്യവും ഒരുക്കിയിരുന്നു. യാത്രാതടസ്സമില്ലാതെ വഴിയൊരുക്കാൻ ജനങ്ങളോടും അഭ്യർത്ഥിച്ചിരുന്നു.15 മണിക്കൂർ യാത്രവേണ്ടിടത്ത് 12 മണിക്കൂർ ആയി കുറച്ച് കുഞ്ഞിനെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
അമൃത ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. KL-60 - J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായതിനാൽ എയർ ലിഫ്റ്റിങ് സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇതിനാലാണ് ആകാശമാർഗം ഉപേക്ഷിച്ചത്.
from Kerala || Deshabhimani Online News http://bit.ly/2IwUC5g
via IFTTT
No comments:
Post a Comment