താനൂർ > ഈ വെട്ടിനും, വേദനയ്ക്കും എന്നെ തളർത്താനാകില്ല. നമ്മൾ മുന്നോട്ടു പോകും. മുസ്ലിം ലീഗിന്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ നമുക്ക് വിജയിച്ചേ മതിയാകൂ... അഞ്ചുടിയിൽ മുസ്ലിം ലീഗ് അക്രമികളുടെ ആക്രമണത്തിന് വിധേയനായ കെ പി ഷംസു പൊന്നാനി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി വി അൻവറിന്റെ കൈ പിടിച്ച് പറഞ്ഞ വാക്കുകളാണിത്.
മാർച്ച് 4 ന് രാത്രി പതിനൊന്നോടെയായിരുന്നു മുസ്ലിംലീഗ് അക്രമികൾ സിപിഐഎം പ്രവർത്തകരായ കെ പി ഷംസു, അഷ്റഫ്, ഷഹദാദ് എന്നിവരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഷംസു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി, കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് കെ പി ഷംസു വീട്ടിലെത്തിയത്. രണ്ടാംഘട്ട പര്യടനത്തിനായി താനൂർ മണ്ഡലത്തിലെത്തിയ പി വി അൻവർ ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് അഞ്ചുടിയിലെ വീട്ടിലെത്തിയാണ് ഷംസുവിനെ സന്ദർശിച്ചത്.
തന്നെ മാത്രം ലക്ഷ്യം വച്ചാണ് ആക്രമണമുണ്ടായിരിക്കുന്നത് തങ്ങളുടെ ചെങ്കൊടി വള്ളം നീറ്റിലിറക്കരുതെന്ന ലക്ഷ്യമാണ് അക്രമികൾക്കുണ്ടായിരുന്നതെന്നും ഷംസു പറഞ്ഞു. മഴു ഉപയോഗിച്ചായിരുന്നു ആക്രമണം അതുകൊണ്ടുതന്നെ ഇരുകാലുകളും കൈകകളും പൂർണമായും തകർത്തിട്ടുണ്ട്. കടുത്ത വേദനയിലും ആത്മവിശ്വാസത്തോടെ കൂടെയുണ്ടെന്നും പി വി അൻവറിന് ഷംസു ഉറപ്പു നൽകി.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സൈതലവി, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് മനുവിശ്വനാഥ്, സിപിഐ എം തീരദേശ ലോക്കൽ കമ്മിറ്റി അംഗം സൈനുദ്ദീൻ എന്നിവരും സന്ദർശനവേളയിലുണ്ടായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2UgU5vo
via IFTTT
No comments:
Post a Comment