തൃശൂർ
ജനങ്ങളെ വലച്ച‌് ബിജെപി സ്ഥാനാർഥിയുടെ റോഡ‌് ഷോ. വെള്ളിയാഴ‌്ച വൈകിട്ടാണ‌് തൃശൂർ ലോക‌്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി സുരേഷ‌് ഗോപി നഗരത്തിൽ റോഡ‌് ഷോയെന്ന പ്രഹസനം നടത്തിയത‌്. പ്രവർത്തകർ തീരെ കുറവായിരുന്നിട്ടും കാവടിയും വാദ്യഘോഷവും അണിനിരത്തി ഗതാഗതം തടസ്സപ്പെടുത്തിയാണ‌് ഷോ നടത്തിയത‌്. ഇതേത്തുടർന്ന‌് സ്വരാജ‌് റൗണ്ടിലെ ഗതാഗതക്കുരുക്ക‌് മണിക്കൂറോളം നീണ്ടു. രോഗിയുമായെത്തിയ ആംബുലൻസും വാഹനങ്ങളുടെ നിരയിൽ ദീർഘനേരം കുടുങ്ങി. റൗണ്ടിൽ വാഹനങ്ങളുടെ നിര കൂടിയതോടെ റൗണ്ടിലേക്ക‌് പ്രവേശിക്കുന്ന പ്രധാന റോഡുകളും പോക്കറ്റ‌് റോഡുകളും കുരുക്കിലായി.
ഗതാഗതക്കുരുക്ക‌് മൂലം ബസുകൾ റൂട്ട‌് മാറി ഓടിയതോടെ സ‌്ത്രീകളുൾപ്പെടെയുള്ളവർ ഓഫീസ‌് വിട്ട‌് വീട്ടിലെത്താനും പ്രയാസപ്പെട്ടു. എൻഡിഎയുടെ ഘടകകക്ഷി ബിഡിജെഎസ‌് പ്രവർത്തകർ റോഡ‌് ഷോയിൽ കാര്യമായി എത്തിയില്ല. ഇവർക്കായി കൊണ്ടുവന്ന ബിഡിജെഎസിന്റെ കൊടികൾ ലോറിയിൽ തിരിച്ചു കൊണ്ടുപോയി. കഴിഞ്ഞ ദിവസം നോമിനേഷൻ സമ്മർപ്പിക്കാനെത്തിയ സുരേഷ‌് ഗോപിയുടെ വാഹനവ്യൂഹം ഇടിച്ച‌് രമയെന്ന യുവതിക്ക‌് പരിക്കേറ്റിരുന്നു. നായ‌്ക്കനാൽ മുതൽ വിദ്യാർഥി കോർണർ വരെയായിരുന്നു റോഡ‌് ഷോ. വിദ്യാർഥി കോർണറിൽ റോഡ‌് ഷോ പ്രവേശിച്ച ശേഷവും നഗരം ഗതാഗതക്കുരുക്കിൽ നിന്ന‌് മോചനം നേടാതെനിന്നു. വിദ്യാർഥി കോർണറിൽ നടന്ന സ്വീകരണത്തിലും തണുപ്പൻ പ്രതികരണമായിരുന്നു. മറ്റ‌് മണ്ഡലങ്ങളിൽനിന്ന‌് ആളെ വാഹനത്തിൽ എത്തിച്ചിരുന്നുവെങ്കിലും കസേരകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2UjWaXr
via IFTTT
No comments:
Post a Comment