രാഹുല്‍ ഗാന്ധിയ്ക്കുനേരെ വധശ്രമം ഉണ്ടായതായി കോണ്‍ഗ്രസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

രാഹുല്‍ ഗാന്ധിയ്ക്കുനേരെ വധശ്രമം ഉണ്ടായതായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി> കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുനേരെ വധശ്രമം ഉണ്ടായതായി കോണ്‍ഗ്രസ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനുശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ നെറ്റിയില്‍ പച്ച നിറത്തിലുള്ള ലേസര്‍ ലൈറ്റ് പതിച്ചതായാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.

 ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രാഹുലിന്റെ തലയില്‍ പതിച്ചത് സ്‌നൈപ്പര്‍ ഗണ്ണില്‍ നിന്നുള്ള രശ്മികളായിരിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലെ വീഡിയോ ദൃശ്യങ്ങളടങ്ങിയ പരാതിയാണ്‌ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്നാഥ് സിങ്ങിന് സമര്‍പ്പിച്ചിരിക്കുന്നത്‌. അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരാണ് രാജ്നാഥ് സിങ്ങിനെ സമീപിച്ചത്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2KuqlGU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages