കേരളത്തിന്റെ മനസ് ഇടതിനൊപ്പം: യുഡിഎഫിന് സീറ്റ് കുറയും, എന്‍ഡിഎയ്ക്ക് പൂജ്യം; കൈരളി പീപ്പിള്‍ - സിഡ സര്‍വ്വെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

കേരളത്തിന്റെ മനസ് ഇടതിനൊപ്പം: യുഡിഎഫിന് സീറ്റ് കുറയും, എന്‍ഡിഎയ്ക്ക് പൂജ്യം; കൈരളി പീപ്പിള്‍ - സിഡ സര്‍വ്വെ

 തിരുവനന്തപുരം> കേരളത്തില്‍ ഇടതുപക്ഷത്തിന് വിജയം പ്രവചിച്ച് കൈരളി പീപ്പിള്‍ - സിഡ സര്‍വ്വെ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് 11 മുതല്‍ 13 വരെ സീറ്റ് നേടുമെന്ന് സര്‍വ്വെ പ്രവചിക്കുന്നു. യുഡിഎഫിന്റെ സാധ്യത 7 മുതല്‍ 9 വരെ സീറ്റുകള്‍. എന്‍ഡിഎ ഇത്തവണയും സീറ്റൊന്നും നേടില്ല എന്നു മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനമേ നേടൂ.  എല്‍ഡിഎഫ് 42.10 % വോട്ട് നേടും.

യുഡിഎഫ് 40.80 % വോട്ടും. എന്‍ഡിഎയുടെ വോട്ട് നേട്ടം 15.20 % ആയിരിക്കും. 1.90 % വോട്ട് മറ്റുള്ളവര്‍ക്ക് ലഭിക്കും.ഏറ്റവും വലിയ ദേശീയ തെരഞ്ഞെടുപ്പ് പ്രശ്‌നം തൊഴിലില്ലായ്മയാണെന്ന് സര്‍വ്വെ കണ്ടെത്തി. 26.30% പേര്‍ ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞു. അതിര്‍ത്തിപ്രശ്‌നം (15.20%), അഴിമതി (12.10%), വര്‍ഗ്ഗീയത (12%), ദാരിദ്ര്യം (10%), വിലക്കയറ്റം (8.60%), ഭീകരത (8.40%), കാര്‍ഷികപ്രശ്‌നം (3.40%) എന്നിവയാണ് മുഖ്യ തെരഞ്ഞെടുപ്പുപ്രശ്‌നങ്ങളായി കേരളത്തിലെ വോട്ടര്‍മാര്‍ കാണുന്നത്.

4 % പേര്‍ മറ്റുള്ള വിഷയങ്ങള്‍ പ്രധാനമായി കാണുന്നു. കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ മനോഭാവം തീവ്രം.ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ 67.70 % പേര്‍ തൃപ്തരല്ല. തൃപ്തിയുള്ളത് 25.30 % പേര്‍ക്കു മാത്രം. ഇക്കാര്യത്തില്‍ ഒരഭിപ്രായവും പറയാത്തവര്‍ 7 %. മോഡി സര്‍ക്കാരിന്റെ വിലക്കയറ്റവിരുദ്ധ നടപടികള്‍ മോശമെന്ന് 60.10 % പേര്‍ കരുതുന്നു. ശരാശരിയെന്ന് 15.30 % പേര്‍ പറയുമ്പോള്‍ നല്ലതെന്ന്  പറയുന്നവര്‍ 12 % ആണ്. മതസൗഹാര്‍ദ്ദം കാക്കുന്നതിലെ പ്രവര്‍ത്തനം (നല്ലത് - 8 %,  ശരാശരി - 15.30 %,  മോശം - 62 %),

അഴിമതി തടയല്‍ (നല്ലത് - 12.60 %,  ശരാശരി - 18.10 %,  മോശം - 58), കാര്‍ഷികപ്രശ്‌നങ്ങള്‍ നേരിടല്‍ (നല്ലത് - 14.70 %,  ശരാശരി - 16.20 %,  മോശം - 60 %), ഭീകരവാദം നേരിടല്‍ (നല്ലത് - 25 %,  ശരാശരി - 13.30 %,  മോശം - 45.20 %), തൊഴിലില്ലായ്മ പരിഹരിക്കല്‍ (നല്ലത് - 7.50 %,  ശരാശരി - 11.80 %,  മോശം - 64.70 %) എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ പ്രതികരണം.

അച്ഛേ ദിന്‍ നടപ്പാക്കുന്നതില്‍ മോഡി പരാജയപ്പെട്ടെന്ന് 66 % പേര്‍ പറഞ്ഞു. ഏതാണ്ട് വിജയമെന്ന് 12.40 % പേര്‍ പറഞ്ഞപ്പോള്‍ പൂര്‍ണ്ണ വിജയമെന്ന് 3.8 % പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്. നോട്ട് നിരോധനമാണ് മോഡിയുടെ ഏറ്റവും മോശം നടപടിയെന്ന് 62.30 % പേര്‍ വിലയിരുത്തി. ജിഎസ്ടിയെന്ന്‌ 23.20 % പേരും അഴിമതി കൈകാര്യം ചെയ്ത രീതി എന്ന് 7.50 % പേരും പറഞ്ഞു.

 മറ്റു ചില നടപടികള്‍ മോശമായി ചൂണ്ടിക്കാട്ടുന്ന 7 % പേര്‍ ഉണ്ട്. റഫാലില്‍ അഴിമതിയുണ്ടെന്ന് 60 % പേര്‍ കരുതുന്നു. ഉണ്ടാകാമെന്ന് 13.30 % പേര്‍ അഭിപ്രായപ്പെട്ടു. റഫാലില്‍ അഴിമതിയില്ലെന്നു കരുതുന്നവര്‍ 4.70 % പേര്‍ മാത്രമാണ്. നോട്ട് നിരോധനം തെറ്റെന്ന് 75 % പേരും ശരിയെന്ന് 11.70 % പേരും കരുതുന്നു.

13.30 % പേര്‍ അഭിപ്രായം പറഞ്ഞില്ല. മോഡി വീണ്ടും വരരുതെന്ന് 71.30 % പേരും വരണമെ
ന്ന് 14.70 % പേരും പറയുന്നു. 14 % പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല. ശബരിമല ദുരുപയോഗിക്കുന്നതിനെതിരേ ജനവികാരം ഉയര്‍ന്നു. ശബരിമലയിലെ ജനാഭിപ്രായം ശ്രദ്ധേയമാണ്. ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കുന്നതു ശരിയല്ലെന്ന് 76 % പേര്‍ പറഞ്ഞു.

ശരിയാണെന്നു പറയാന്‍ തയ്യാറായത് 14.30 % പേരാണ്. 9.7 % പേര്‍ ഇക്കാര്യത്തില്‍ നേരിട്ട് അഭിപ്രായം പറയാന്‍ തയ്യാറാകാത്തവരാണ്. കേരളീയര്‍ക്ക് രാഷ്ട്രീയ നിലപാട് മുഖ്യം. കേരളത്തിലെ 57.60 % പേരും മുന്നണിയോ പാര്‍ട്ടിയോ നോക്കി വോട്ടു ചെയ്യുന്നവരാണ്. സ്ഥാനാര്‍ത്ഥിയെ നോക്കി 31 % പേര്‍ വോട്ടു ചെയ്യുന്നു.

0.9 % പേര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ടു ചെയ്യുമ്പോള്‍ മതവും സമുദായവും നോക്കി വോട്ടു ചെയ്യുന്നവരുടെ എണ്ണം 1.6 % മാത്രമാണ്. മറ്റു പരിഗണനകളോടെ വോട്ടു ചെയ്യുന്ന 8.9 % പേരുമുണ്ട്. കേരളത്തില്‍ നടന്ന ഏറ്റവും ബൃഹത്തായ സര്‍വ്വെ 'സിവില്‍ ഇനീഷ്യേറ്റീവ് ഫോര്‍ ഡെമോക്രാറ്റിക് അസേര്‍ഷന്‍' (സിഡ) ആണ് നടത്തിയത്. ഏപ്രില്‍ 11 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലായിരുന്നു പഠനം. ഓരോ ലോക് സഭാ മണ്ഡലത്തിലെയും അഞ്ചു നിയമസഭാ മണ്ഡലങ്ങള്‍ പഠനത്തിനായി തെരഞ്ഞെടുത്തു.

അങ്ങനെ, 100 നിയമസഭാ മണ്ഡലങ്ങളില്‍ 600 പോളിംഗ് ബൂത്തുകളിലെ 15,000 പേരില്‍ നിന്ന് അഭിപ്രായം ശേഖരിച്ചു. ഈ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ നടന്ന ഏറ്റവും ബൃഹത്തായ സര്‍വ്വെയാണ് ഇത്.


 



from Kerala || Deshabhimani ​Online ​News http://bit.ly/2KMwy10
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages