കൊച്ചി
പ്ലാസ്റ്റിക് ക്യാരി ബാഗുകളിലാക്കി തള്ളുന്ന മാലിന്യം നിർമാർജനത്തിനും സംസ്കരണത്തിനുമായി ശേഖരിക്കേണ്ടതില്ലെന്ന ഉത്തരവുകൾ പാലിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബാധ്യസ്ഥരെന്ന് ഹൈക്കോടതി. പൊതുഇടങ്ങളിലോ റോഡരികിലോ പ്ലാസ്റ്റിക് ക്യാരിബാഗുകളിലാക്കിയ മാലിന്യങ്ങൾ തള്ളുന്നത് നിരോധിക്കുകയും പ്രോസിക്യൂഷൻ നടപടിക്ക് നിർദേശിക്കുകയും ചെയ്യുന്ന ഇടക്കാല ഉത്തരവുകളുണ്ട്. വീടുകൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ പ്ലാസ്റ്റിക് ക്യാരി ബാഗിലോ ജീർണിക്കാത്ത മറ്റു വസ്തുക്കളിലോ ശേഖരിച്ച് തള്ളുന്നത് നിരോധിക്കണമെന്നതടക്കമുള്ള ഉത്തരവുകൾ പാലിക്കണമെന്ന് ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി. പ്ലാസ്റ്റിക് ക്യാരിബാഗിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ വടകര മർച്ചന്റ്സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കവേയാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.
from Kerala || Deshabhimani Online News http://bit.ly/2IIDdaa
via IFTTT
No comments:
Post a Comment