തൃശൂർ
തൃശൂർ ആസ്ഥാനമായുള്ള കാത്തലിക് സിറിയൻ ബാങ്ക് മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് തിങ്കളാഴ്ച രാവിലെ ആരംഭിക്കും. ബാങ്കിന്റെ മുഴുവൻ ശാഖകളിലും പണിമുടക്കുണ്ട‌്.
ബാങ്ക് ഓഫീസർമാരുടെ വിരമിക്കൽ പ്രായം 60ൽനിന്ന് 58 ആക്കി വെട്ടിക്കുറച്ച ഉത്തരവ് പിൻവലിക്കുക, കാലഹരണപ്പെട്ട വേതനക്കരാർ പുതുക്കുക, ജീവനക്കാരുടെ അവധി–-അലവൻസുകൾ–-ലീവ്ഫെയർ കൺസഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ നൽകുക, ക്ലരിക്കൽ–-സബ്സ്റ്റാഫ് ഒഴിവുകൾ നികത്തുക, താൽക്കാലിക–-കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഓഫീസർമാർ 48 മണിക്കൂറും ജീവനക്കാർ ഒരു ദിവസവുമാണ് പണിമുടക്കുക.
ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷന്റെയും കാത്തലിക് സിറിയൻ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് പണിമുടക്ക്. ശനി, ഞായർ അവധികളും പണിമുടക്കും മെയ‌്ദിന അവധിയും ചേർന്ന‌് വരുന്നതിനാൽ ബാങ്കിന്റെ പ്രവർത്തനം തുടർച്ചയായി അഞ്ചുദിവസം തടസ്സപ്പെടും. പണിമുടക്കുന്ന ജീവനക്കാർ തിങ്കളാഴ്ച രാവിലെ പത്തിന് ബാങ്ക് ഹെഡോഫീസിനുമുന്നിൽനിന്ന് പ്രകടനം നടത്തും. തുടർന്ന് തൃശൂർ തെക്കേ ഗോപുരനടയിൽ രാപ്പകൽ സമരം നടത്തും. ചൊവ്വാഴ്ച വൈകിട്ട് സമരം അവസാനിക്കും.
from Kerala || Deshabhimani Online News http://bit.ly/2XT8pI4
via IFTTT
No comments:
Post a Comment