കൊല്ലം> കിഫ്ബി പദ്ധതി യുഡിഎഫിന്റെ സമനില തെറ്റിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയോരി ബാലകൃഷ്ണന്‍. രമേശ് ചെന്നിത്തലയ്ക്ക് അവസ്മാരകമാണെന്നും ഇതിനേക്കാള്‍ കുറഞ്ഞ പലിശയ്ക്ക് അയ്യായിരം കോടി ചെന്നിത്തല വാങ്ങിത്തരട്ടെയെന്നും കോടിയേരി കൊല്ലത്ത് പറഞ്ഞു.പദ്ധതി വിജയിക്കും എന്ന് മനസിലാക്കിയപ്പോള്‍ നിക്ഷേപം മുടക്കാനാണ് ഇത്തരം ആരോപണവുമായി യുഡിഎഫ് എത്തുന്നത്.
ദശലക്ഷക്കണക്കിന് ഡോളറാണ് ഈ കമ്പനി ഇന്ത്യയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിരുന്നത്.അന്നൊന്നും എതിര്‍
ക്കാത്ത കോണ്‍ഗ്രസ് ഇപ്പോഴെന്തിനാണ് എതിര്‍ക്കുന്നത്. എല്ലാ പദ്ധതികളും തകര്‍ക്കാനാണ് യുഡിഎഫ് ശ്രമം. ഏത് കാര്യം വന്നാലും വാര്‍ത്താ സമ്മേളനമോ പ്രസംഗമോ നടത്തി മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് ചെന്നിത്തല ശ്രമിക്കുന്നത്.
ധനകാര്യവകുപ്പുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ എബ്രഹാം തന്നെ വാര്‍ത്താക്കുറിപ്പിറക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും കോടിയോരി മാധ്യമങ്ങളോട് വ്യക്തമാക്കി
from Kerala || Deshabhimani Online News http://bit.ly/2Ikfqgy
via IFTTT
No comments:
Post a Comment