കൊച്ചി
കൊടുംവേനലിൽ മണ്ണിനെ തണുപ്പിച്ചെത്തിയ മഴയ‌്ക്കു പക്ഷേ, ആവേശച്ചൂടിനെ തെല്ലും തണുപ്പിക്കാനായില്ല. പ്രിയ നേതാവിനെ ആയിരങ്ങൾ നെഞ്ചോടു ചേർത്തപ്പോൾ മഴ തടസ്സമേയായില്ല. ചൊവ്വാഴ‌്ച ഉച്ചയ‌്ക്കുശേഷം പെയ‌്ത മഴയിൽ നനഞ്ഞ‌്, പൂക്കളും പഴങ്ങളും പച്ചക്കറികളുമായാണ‌് കളമശേരിയിലെ ആബാലവൃദ്ധം എൽഡിഎഫ‌് സ്ഥനാർഥി പി രാജീവിനെ വരവേറ്റത‌്.
ചൊവ്വാഴ‌്ചത്തെ ആദ്യ സ്വീകരണ കേന്ദ്രമായ കുന്നുകര പുളിഞ്ചോടിലേക്ക് പി രാജീവ് എത്തുമ്പോൾ ഉത്സവപ്രതീതിയായിരുന്നു. തിങ്ങിനിറഞ്ഞ ആൾക്കൂട്ടം, വർണവിസ്മയം തീർത്ത് പൂക്കാവടി, വാദ്യമേളം, കരിമരുന്ന് പ്രയോഗം. കാർഷിക ഗ്രാമമായ കുന്നുകര ഹൃദ്യമായ സ്വീകരണമാണ‌് ജൈവ ജീവിതം പദ്ധതിയുടെ വക്താവിനായി കരുതിവച്ചത‌്. ഇവിടെ അധികസമയവും സ്ഥാനാർഥിക്ക് ചെലവഴിക്കേണ്ടി വന്നത് കാർഷികവിഭവങ്ങൾ ഏറ്റുവാങ്ങാനായിരുന്നു. പര്യടനം ജോൺ ഫെർണാണ്ടസ‌് എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു.
ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കാൻ മാർഗമില്ലാതെ വിഷമിച്ച കാലമുണ്ടായിരുന്നു കുന്നുകരയ‌്ക്ക‌്. സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ രാജീവിന്റെ ഇടപെടലിന്റെ ഫലമായാണ് അന്ന‌് കുന്നുകര കാർഷിക സഹകരണ സംഘം രൂപീകരിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിനാവശ്യമായ അരി ഉൽപ്പാദിപ്പിച്ചത് ഇവിടത്തെ അയിരൂർ പാടത്തായിരുന്നു. അന്നും വിതയ‌്ക്കാനും കൊയ്യാനുമെല്ലാം രാജീവ‌് മുന്നിലുണ്ടായി.
.jpg)
ശാരീരിക വെല്ലുവിളികൾ മറന്നാണ് പുല്ലാർക്കാട്ട് ഷിജോ, ജിമി ദമ്പതികളുടെ മകൻ ഇമ്മാനുവേൽ രാജീവിനെ അഭിവാദ്യം ചെയ്യാനെത്തിയത്. യുജിസി നെറ്റ് പരീക്ഷയിൽ ബോട്ടണിയിൽ അഖിലേന്ത്യാ തലത്തിൽ 53–-ാം റാങ്ക് നേടിയ ശ്രീലക്ഷി രാജേഷിനെ ആലങ്ങാട് പുതിയറോഡിലെ സ്വീകരണകേന്ദ്രത്തിൽ രാജീവ് മൊമെന്റോ നൽകി ആദരിച്ചു. കോതമംഗലം ഗ്രീൻവാലി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥി ഐശ്വര്യ പ്രമോദ് വരച്ച ഛായാചിത്രം പ്രിയ നേതാവിന് സമ്മാനിച്ചു.
തുടർന്ന‌് ഊഴംകടവ് കവല, ഇടയ്കാട്ട് പറമ്പ്, പുല്ലാർകാട്ട് പാടം, ചാലാക്ക, കോട്ടപ്പുറം കുന്നുംപുറം, ആലങ്ങാട് പുതിയറോഡ്, നീറിക്കോട്, കൊങ്ങോർപ്പിള്ളി, തിരുമുപ്പം, ചിറയം, പാനായിക്കുളം, കണിയാംകുന്ന്, മൂലേപ്പീടിക എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഉച്ചവരെ സ്വീകരണ കേന്ദ്രങ്ങളിൽ ലഭിച്ച കാർഷിക വിഭവങ്ങൾ സിപിഐ എം ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ മുപ്പത്തടത്തുവച്ച‌് ജനകീയ ലേലത്തിലൂടെ വിറ്റഴിച്ചു. ലേലത്തിൽ പങ്കുകൊള്ളാനും കാഴ‌്ചക്കാരുമായി നിരവധിപേരാണ‌് ഇവിടെയെത്തിയത‌്.
ഉച്ചയ‌്ക്കുശേഷം എരമത്തുനിന്ന് കൂറ്റൻ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് പ്രവർത്തകർ രാജീവിനെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആനയിച്ചത്. ഏലൂർ പാട്ടുപുര ജങ‌്ഷനിൽ നൽകിയ സ്വീകരണത്തിന‌് ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എപ്ലോയീസ് യൂണിയൻ പ്രവർത്തകരുമെത്തി. സ്വീകരണത്തിനിടയിൽ മഴ തുടങ്ങി.
മഴയത്തും പിരിഞ്ഞുപോകാതെ നനഞ്ഞുകുളിച്ചാണ് തുടർന്നുള്ള സ്വീകരണ കേന്ദ്രങ്ങളിൽ ജനങ്ങൾ പ്രിയ നേതാവിനെ വരവേറ്റത്. വൈകിട്ട‌് മുൻ മന്ത്രിയും കേരള കോൺഗ്രസ‌് എം നേതാവുമായ കെ എം മാണിയുടെ നിര്യാണവാർത്ത അറിഞ്ഞതോടെ പര്യടനം നിർത്തിവച്ച് പി രാജീവ‌് ലേക്‌ഷോർ ആശുപത്രിയിലേക്ക് തിരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2UJu9YH
via IFTTT
No comments:
Post a Comment