തിരുവനന്തപുരം > ജനങ്ങളെ വർഗീയമായി വിഭജിച്ച് വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. പരസ്യമായി വർഗീയത പറഞ്ഞ് വോട്ട് തേടാനാണ് മോഡി അടക്കമുള്ള ബിജെപി നേതാക്കളുടെ ശ്രമം. ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമല്ലെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു കോടിയേരി.
കേരളത്തിലെ ജനവിധി എന്തായാലും അത് സുപ്രീം കോടതിയുടെ വിധിയെ സ്വാധീനിക്കാൻ പോകുന്നില്ല. ശബരിമല സംബന്ധിച്ച് 12 കൊല്ലം കേസ് നടന്നപ്പോൾ കോൺഗ്രസും ബിജെപിയും എന്തുകൊണ്ട് നിലപാട് അറിയിച്ചില്ല. സുപ്രീം കോടതി എടുക്കുന്ന തീരുമാനമാണ് രാജ്യത്തിന്റെ നിയമമായി മാറാൻ പോകുന്നത്. ശബരിമലയെ തകർക്കാൻ കേരളത്തിൽ കമ്യൂണിസ്‌റ്റുകാരും കോൺഗ്രസുകാരും മുസ്ലിം ലീഗും ചേർന്ന് ശ്രമിക്കുന്ന എന്നായിരുന്നു കഴിഞ്ഞദിസം ബാംഗ്ലൂരിൽ പ്രധാനമന്ത്രി പ്രസംഗിച്ചത്. കോടിയേരി പറഞ്ഞു.
ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തുമെന്നുപോലും ബിജെപി പറഞ്ഞിട്ടില്ല. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളതന്നെ പറഞ്ഞു ഇത് നിയമനിർമാണം വഴി മാറ്റാൻ കഴിയില്ല എന്ന്. കേരളത്തിൽ കലാപ നീക്കം പരാജയപ്പെട്ടതിന്റെ അസഹിഷ്‌ണുതയാണ് സംഘപരിവാറിന്. ബിജെപിക്കെതിരെ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ തയ്യാറല്ല എന്നതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം. വയനാട്ടിൽ മുസ്ലിം ലീഗ് ഉപയോഗിച്ചത് പാക്കിസ്ഥാൻ പതാകയല്ല എന്ന് അമിത് ഷായ്‌ക്ക് മറുപടി നൽകാൻ ഒരു കോൺഗ്രസ് നേതാവും തയ്യാറായിട്ടില്ല. അമിത്‌ഷാ പറഞ്ഞത് ബോധപൂർവ്വമാണ്. പാക്കിസ്ഥാൻ പരാമർശം നടത്തി ന്യൂനപക്ഷത്തിനെതിരെയുള്ള വിരോധമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. മുസ്ലിം ലീഗിനോടുള്ള എതിർപ്പ് മുസ്ലിം വിരോധമാക്കി മാറ്റാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ കോൺഗ്രസിനോ ലീഗിനോ ബിജെപിയെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നും കോടിയേരി പറഞ്ഞു.
ഓരോ ദിവസവും ഓരോരുത്തരായി പാർട്ടി മാറുന്ന കോൺഗ്രസ് എങ്ങനെ രാജ്യത്തെ നയിക്കും. കേരളത്തിൽ ബിജെപിയുടെ വോട്ട് ബിജെപിക്കുതന്നെ കിട്ടും എന്ന് ഉറപ്പ് പറയാൻ അമിത്‌ഷായ്‌ക്ക് കഴിയില്ല. തിരുവനന്തപുരത്ത് കോൺഗ്രസിനെ നിരീക്ഷിക്കാനായി നാനാ പടോളയെ ഇറക്കിയിട്ടുണ്ട്. പടോളയെ വിറ്റ് കാശാക്കുന്ന കോൺഗ്രസുകാരാണ് തിരുവനന്തപുരത്ത്. കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2UhHrHA
via IFTTT
No comments:
Post a Comment