എം കെ രാഘവന് ജാഗ്രതക്കുറവ് ഉണ്ടായി, കോഴ വിവാദം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

എം കെ രാഘവന് ജാഗ്രതക്കുറവ് ഉണ്ടായി, കോഴ വിവാദം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ്

ഇ വാർത്ത | evartha
എം കെ രാഘവന് ജാഗ്രതക്കുറവ് ഉണ്ടായി, കോഴ വിവാദം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ്

കോഴിക്കോട് : ഉത്തരേന്ത്യന്‍ വാര്‍ത്താ ചാനലായ ടിവി 9 ചാനലിന്റെ ഒളികാമറ കോഴയില്‍ കുടുങ്ങിയ കോഴിക്കോട് എംപി എംകെ രാഘവനെതിരായ ആരോപണം കോണ്‍ഗ്രസ് തന്നെ അന്വേഷിക്കും. ചാനല്‍ ഉയര്‍ത്തിയ കോഴ ആരോപണത്തില്‍ രാഘവന് ജാഗ്രത കുറവുണ്ടായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിലെ ചെലവുകള്‍ ഉള്‍പ്പെടെയുള്ള രാഘവന്‍റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ കൂടി പ്രതിരോധത്തിലാക്കുന്നതാണ്.

എം കെ രാഘവന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലം അന്വേഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പക്ഷെ , തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ നടപടികള്‍ തുടങ്ങൂ. സിപിഎമ്മിന്‍റെ കോഴിക്കോട് ജില്ല നേതൃത്വത്തിനൊപ്പം ഒരു മാഫിയ സംഘവും ഗൂഡാലോചനക്ക് പിന്നിലുണ്ടെന്നാണ് രാഘവന്‍ ആവര്‍ത്തിക്കുന്നത്. അദ്ദേഹം പറയുന്നതിന്റെറെ നിജസ്ഥിതിയടക്കം പരിശോധിക്കുമെന്നാണ് അറിയുന്നത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2Kq3n3Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages