എ എം ആരിഫിന്റെ രചനയ‌്ക്ക‌് സാനുമാഷിന്റെ അനുഗ്രഹം; മമ്മൂട്ടിയുടെ ആശംസ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

എ എം ആരിഫിന്റെ രചനയ‌്ക്ക‌് സാനുമാഷിന്റെ അനുഗ്രഹം; മമ്മൂട്ടിയുടെ ആശംസ

കൊച്ചി> ആലപ്പുഴ ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി അഡ്വ. എ എം ആരിഫ‌ിന്റെ ‘തെരഞ്ഞെടുത്ത നിയമസഭാപ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും’ പ‌ുസ‌്തകത്തിന്റെ പ്രകാശനം സാംസ‌്കാരിക കേരളത്തിന്റെ ഹൃദയസംഗമമായി. വെള്ളിയാഴ‌്ച പനമ്പിള്ളി നഗറിൽ മമ്മൂട്ടിയുടെ വസതിയിലായിരുന്നു ചടങ്ങ‌്. മമ്മൂട്ടി പ്രൊഫ‌. എം കെ സാനുവിന‌് പുസ‌്തകത്തിന്റെ കോപ്പി നൽകിയാണ‌് പ്രകാശനം നിർവഹിച്ചത‌്. ഈ പുസ‌്തകത്തിന‌് വളരെയധികം പ്രചാരം ഉണ്ടാകട്ടെയെന്ന‌് തലമുറകളുടെ ഗുരുനാഥൻ പ്രൊഫ. എം കെ സാനുവിന്റെ അനുഗ്രഹം. ഇതൊരു സാഹിത്യസംഭവമാകുമെന്ന‌് മഹാനടൻ മമ്മൂട്ടിയുടെ ആശംസ.
പുസ‌്തകത്തിന‌് അവതാരിക എഴുതിയിരിക്കുന്നതും മമ്മൂട്ടിയാണ‌്.

നല്ല ആഖ്യാനശൈലിക്ക‌് ഉടമയാണ‌് ആരിഫെന്നും അദ്ദേഹത്തിന്റെ പ്രസംഗം, മാധ്യമങ്ങളിലുള്ള ഇടപെടൽ എന്നിവ നല്ല രാഷ‌്ട്രീയക്കാരന്റെയും സാഹിത്യാഭിരുചിയുള്ള സാധാരണ മനുഷ്യന്റെയും പ്രതികരണമാണെന്നും മമ്മൂട്ടി അവതാരികയിൽ വ്യക്തമാക്കുന്നു. തന്റെ ഗുരുനാഥനായ എം കെ സാനു പറഞ്ഞുതന്ന അക്ഷരങ്ങളാണ‌് കൈയിലുള്ളതെന്ന‌ും മമ്മൂട്ടിയുടെ പ്രതികരണം. സാംസ‌്കാരികരംഗത്തെ പരിപോഷണമാണ‌് രാഷ‌്ട്രീയത്തെ സമ്പുഷ‌്ടമാക്കുന്നതെന്നും കൂടുതൽ പുസ‌്തകങ്ങൾ എഴുതാൻ ആരിഫിനു കഴിയട്ടെയെന്നും പ്രൊഫ. എം കെ സാനു ആശംസിച്ചു. എംഎൽഎയായതിനുശേഷമാണ‌് കൂടുതലായി എഴുതിത്തുടങ്ങിയതെന്നും പിന്നീട‌് ഇത‌് പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും എ എം ആരിഫ‌് പറഞ്ഞു. മാതൃഭൂമി ബുക‌്സ‌ാണ‌് പ്രസാധകർ.



from Kerala || Deshabhimani ​Online ​News http://bit.ly/2UtlhCt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages