ചെന്നിത്തലയുടെ യോഗത്തിൽ തമ്മിലടി; പ്രാദേശിക കോൺ. നേതാവിന‌് ഗുരുതര പരിക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

ചെന്നിത്തലയുടെ യോഗത്തിൽ തമ്മിലടി; പ്രാദേശിക കോൺ. നേതാവിന‌് ഗുരുതര പരിക്ക‌്

തൃശൂർ> പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യോഗത്തിനെത്തിയ കോൺഗ്രസ് പ്രാദേശിക നേതാവിന് ക്രൂര മർദനം. തലയ്ക്ക്  ഗുരുതര പരിക്കേറ്റ നേതാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐ ഗ്രൂപ്പ് നേതാവും കോൺഗ്രസ് കാട്ടൂർ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ബിബിൻ തുടിയത്തിനാണ് ക്രൂരമർദനമേറ്റത്. ബിബിനെ തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഐ ഗ്രൂപ്പ് നേതാവും ജില്ലാ ജനറൽ സെക്രട്ടറിയുമായ

എം എസ് അനിൽകുമാറിന്റെ ഓഫീസ് ജീവനക്കാരനായ അരുൺജിത്ത്, പ്രവീൺ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള എട്ടോളം പേരാണ് മർദിച്ചതെന്ന് പറയുന്നു. ഇരിങ്ങാലക്കുട നടവരമ്പിൽ കോളനി റോഡിലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം. രാത്രി എട്ടരയോടെ പൊതുയോഗം കഴിഞ്ഞ് കോളനി റോഡിൽ നിർത്തിയിട്ടിരുന്ന കാറിനടുത്തേക്ക് നടക്കുമ്പോഴായിരുന്നു സംഘം ക്രൂരമായി മർദിച്ചത്.
 
നാട്ടുകാർ തടഞ്ഞതിനാലാണ് ബിബിന് ജീവൻ തിരിച്ചുകിട്ടിയതെന്ന് പ്രദേശത്തുള്ളവർ പറഞ്ഞു. ഏറെനാളായി ഇരിങ്ങാലക്കുടയിൽ പാർടിക്കകത്ത് നിലനിൽക്കുന്ന കലഹമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. ഐ ഗ്രൂപ്പിൽതന്നെ അനിൽകുമാർ വിരുദ്ധ ചേരിയിലാണ് ബിബിൻ അടക്കമുള്ളവർ. കൊല്ലുമെന്ന് ഭീഷണിയുള്ളതിനാൽ അനിൽകുമാറിനെതിരെ നേരത്തേ ബിബിൻ പരാതി നൽകിയിരുന്നു.


from Kerala || Deshabhimani ​Online ​News http://bit.ly/2VNs0sB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages