കല്ലട ബസിന്റെ പെർമിറ്റ്‌ റദ്ദാക്കാൻ നിർദ്ദേശം ; ഗതാഗത മന്ത്രി റിപ്പോർട്ട്‌ തേടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

കല്ലട ബസിന്റെ പെർമിറ്റ്‌ റദ്ദാക്കാൻ നിർദ്ദേശം ; ഗതാഗത മന്ത്രി റിപ്പോർട്ട്‌ തേടി

കൊച്ചി > ബംഗളൂരു റൂട്ടിൽ യാത്രക്കാരെ ജീവനക്കാർ മർദിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ്‌ റദ്ദാക്കാൻ ഗതാഗത കമീഷണറുടെ നിർദ്ദേശം. സംഭവത്തിൽ ഗതാഗത മന്ത്രി റിപ്പോർട്ട്‌ തേടി. നേരത്തെ ബസ് പിടിച്ചെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. കമ്പനി മാനേജര്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്‌. മര്‍ദിച്ചവരെ തിരിച്ചറിയാനായി ബസില്‍ രാത്രി ജോലിയില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു. അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

മർദ്ദനത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് അടിക്കുകയായിരുന്നു.

മർദനത്തിൽ പരിക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2Pqm7Pp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages