പെപ്സി, ലെയ്സ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

പെപ്സി, ലെയ്സ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കണ്ണൂർ > തങ്ങൾ വികസിപ്പിച്ചെടുത്ത പ്രത്യേകതരം ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കർഷകർക്കെതിരെ ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ കേസ് കൊടുത്ത ബഹുരാഷ്ട്ര കുത്തക കമ്പനിയായ പെപ്സികോ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാസമ്മേളനം ആഹ്വാനം ചെയ്‌തു.

ലെയ്സ് എന്ന പേരിൽ പെപ്സികോ വിപണിയിലിറക്കുന്ന ഉരുളക്കിഴങ്ങ് ചിപ്സിനായി പെപ്സികോ കമ്പനി വികസിപ്പിച്ചെടുത്ത FC.5 (FL .2027) എന്ന ഉരുളക്കിഴങ്ങ് നിയമവിരുദ്ധമായി കൃഷി ചെയ്തു എന്ന പേരിലാണ് ഗുജറാത്തിലെ സമ്മർകന്ദ , ആരവല്ലി ജില്ലകളിലെ കർഷകർക്ക് എതിരെ Protection of plant varieties and Farmers Rights (PPV&FR) നിയമപ്രകാരം അഹമ്മദാബാദ് വാണിജ്യ കോടതിയിൽ കേസ് കൊടുത്തിരിക്കുന്നത്.കർഷകർക്ക് പ്രാദേശികമായി ലഭിച്ച വിത്തുപയോഗിച്ച് മൂന്ന് നാല് ഏക്കർ സ്ഥലങ്ങളിൽ മാത്രം കൃഷി ചെയ്തവർക്ക് എതിരായാണ് കേസെടുത്തിരിക്കുന്നത്.ബൗദ്ധിക സ്വത്താവകാശനിയമവും GATTS പോലുള്ള വ്യാപാര നിയമങ്ങളും ഇത്തരം കെടുതികൾക്ക് വഴിവെക്കും എന്ന് ദശകങ്ങൾക്ക് മുമ്പെ വിളിച്ചു പറഞ്ഞവരാണ് നാം.സാമ്രാജ്യത്വ ആഗോളവത്കരണം എല്ലാ നിയമങ്ങളും കരാറുകളും ബഹുരാഷ്ട്ര ഭീമൻമാർക്ക് അനുകൂലമായി മാറുന്ന ഇക്കാലത്ത് ഇത്തരക്കാരുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക എന്നത് ശക്തമായ സമരരൂപമാണ്. ആയതിനാൽ ബഹുരാഷ്ട്ര കുത്തകയായ പെപ്സികോ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ സമ്മേളനം എല്ലാവരോടും ആഹ്വാനം ചെയ്യുന്നതായി പരിഷത്ത്‌ പ്രസ്‌താവനയിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2GRnRPb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages