വടകര> വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍എംപി നേതാവ് കെ കെ രമക്കെതിരെ കേസ്. വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രമയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഡിജിപിക്ക‌്നൽകിയ പരാതിയിലാണ് നടപടി.സ്ഥാനാർഥിക്കെതിരെ അപകീർത്തികരവും തെറ്റായതുമായ പരാമർശത്തിന‌് ജനപ്രാതിനിധ്യനിയമത്തിലെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാൻ മജിസ്ട്രേറ്റ് ജലജാറാണി ഉത്തരവിട്ടത്.
ഡിജിപിക്ക‌് നൽകിയ പരാതിയെ തുടർന്ന‌് എടച്ചേരി പൊലീസ‌് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ‌് കോടതിവിധി. പി ജയരാജൻ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തുവെന്ന് കോടിയേരി പരാതിയില്‍ പറഞ്ഞിരുന്നു. മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്ന‌് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതിയും നൽകിയിരുന്നു.
മാർച്ച‌് 16–-ന‌് കോഴിക്കോട് ആർഎംപി യോഗത്തിന് ശേഷം വാർത്താ സമ്മേളത്തിലാണ് പി ജയരാജൻ ‘കൊലയാളി'യാണെന്ന് രമ പറഞ്ഞത്. ഇത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതും സ്വാധീനിക്കുന്നതുമാണെന്ന‌് ചൂണ്ടിക്കാട്ടി അപകീര്‍ത്തികരമായ പരാമർശത്തിനെതിരെ രമ ഉള്‍പ്പടെ മൂന്ന്ആർഎംപി നേതാക്കൾക്കെതിരെ പി ജയരാജൻ വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട‌്..
from Kerala || Deshabhimani Online News https://ift.tt/2U9HQkb
via IFTTT
No comments:
Post a Comment