സ്വന്തം ലേഖകൻ
സംസ്ഥാനത്ത‌് വരുംദിവസങ്ങളിൽ വേനൽ മഴ ശക്തിപ്പെടുമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചൊവ്വാഴ‌്ച ഉച്ചകഴിഞ്ഞ‌് സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇടിയോടുകൂടിയ മഴയ‌്ക്ക‌് സാധ്യതയുണ്ട‌്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോടുചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി വ്യാഴാഴ‌്ചയോടുകൂടി ന്യൂനമർദം രൂപം കൊള്ളും. ഇതിന്റെ ഫലമായി ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോടുചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ട‌്.
മത്സ്യത്തൊഴിലാളികൾ 25 നും 26 നും മീൻ പിടിക്കാൻ പോകരുതെന്ന‌് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2VebjJL
via IFTTT
No comments:
Post a Comment