"മനുഷ്യനാണ‌്, എതിർ സ്ഥാനാർഥിയല്ല'; ബെന്നി ബെഹനാനെ സന്ദർശിക്കാനെത്തി ഇന്നസെന്റ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

"മനുഷ്യനാണ‌്, എതിർ സ്ഥാനാർഥിയല്ല'; ബെന്നി ബെഹനാനെ സന്ദർശിക്കാനെത്തി ഇന്നസെന്റ‌്

കൊച്ചി>  ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ചാലക്കുടി യുഡിഎഫ‌് സ്ഥാനാർഥി ബെന്നി ബെഹനാനെ ഇന്നസെന്റ‌് സന്ദർശിച്ചു. ഉച്ചയോടെ കാക്കനാട‌് സൺറൈസ‌് ആശുപത്രിയിൽ എത്തിയ ഇന്നസെന്റ‌് ബന്ധുമിത്രാധികളോടും ഡോക്ടറോടും അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്, എത്രയും വേഗം സുഖം പ്രാപിച്ചു പൂർണ്ണ ആരോഗ്യവാനായി തെരഞ്ഞെടുപ്പു രംഗത്ത് സജീവമാകാൻ കഴിയട്ടെയെന്നും ഇന്നസെന്റ‌് പറഞ്ഞു.

അതേസമയം ബെന്നി ബെഹനാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആൻജിയോപ്ലാസ്റ്റി ചെയ്ത ശേഷം 48 മണിക്കൂർ നിരീക്ഷണത്തിനായി ബെന്നി ബെഹനാനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകി 11.30 ഓടെയാണ് ബെന്നി ബെഹനാന്‍ വീട്ടിലെത്തിയത്. പുലർച്ചെ  പ്രചാരണത്തിന് പോകാൻ ഇറങ്ങുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.



from Kerala || Deshabhimani ​Online ​News http://bit.ly/2FP4moE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages