കത്തിജ്വലിച്ച്‌ വി എൻ വാസവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

കത്തിജ്വലിച്ച്‌ വി എൻ വാസവൻ


കോട്ടയം
പുറത്ത‌് മീനസൂര്യൻ കത്തി ജ്വലിക്കാൻ തുടങ്ങുന്നു. തിരുനക്കര തെക്കുംഗോപുരത്തിലെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസും പരിസരവും ചൊവ്വാഴ‌്ച രാവിലെ മുതൽ  നിറചിരിയാൽ നിറയുന്നു. ആവേശത്തിന‌് തിരികൊളുത്താൻ അവിടേക്ക‌് വരുന്നവരുടെ എണ്ണം കൂടി. ആ ഒഴുക്ക‌് പെരുകിയതോടെ അതൊരു മഹാനദിയായി നഗരത്തിലേക്ക‌് പടർന്നു. കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ പത്രികാ സമർപ്പണ യാത്രയാണ‌് കോട്ടയം നഗരത്തെ ആവേശക്കടലാൽ ത്രസിപ്പിച്ചത‌്.

ചൊവ്വാഴ‌്ച രാവിലെ മുതൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക‌് എൽഡിഎഫ‌് പ്രവർത്തകർ എത്തിക്കൊണ്ടിരുന്നു. വേനൽച്ചൂട‌് കൂടുന്നതിനൊപ്പം ആവേശച്ചൂടും കൂടി. എൽഡിഎഫ‌് നേതാക്കളും ഇതിനിടെ എത്തി. കെട്ടിവയ‌്ക്കാനുള്ള തുക കൈമാറുന്ന ചടങ്ങിലേക്ക‌് കടന്നു. വിവിധ സംഘടനകളും വ്യക്തികളും സ്ഥാനാർഥിക്ക‌് തുക കൈമാറി. അതോടെ കലക്ടറേറ്റിലേക്കുള്ള പത്രികാസമർപ്പണ യാത്രയായി.  മുതിർന്ന നേതാവും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ വൈക്കം വിശ്വൻ വാസവനെ മുല്ലപ്പൂ മാലയണിയിച്ചു. എംഎൽഎമാരായ സി കെ ആശ, അഡ്വ. കെ സുരേഷ‌്കുറുപ്പ‌്, എൽഡിഎഫ‌് നേതാക്കളായ എ വി റസ്സൽ, ടി ആർ രഘുനാഥൻ,  സി കെ ശശിധരൻ,  സി ജെ ജോസഫ‌്, കെ എം രാധാകൃഷ‌്ണൻ, അഡ്വ. വി ബി ബിനു, മാത്യൂസ‌് ജോർജ‌്, ഫ്രാൻസിസ‌് തോമസ‌്, എം ടി കുര്യൻ, പി ജി സുഗുണൻ, സണ്ണി തോമസ‌്, ജോസഫ‌് ചാവറ, രാജീവ‌് നെല്ലിക്കുന്നേൽ, സാബു മുരിക്കവേലി, പി ഒ രാജേന്ദ്രൻ, സജി നൈനാൻ, പി കെ ആനന്ദക്കുട്ടൻ, ടി വി ബേബി, ബാബു കപ്പക്കാല തുടങ്ങിയവർ ഒപ്പം ചേർന്നു. ഫാദർ ജോർജും ആശീർവാദവുമായി എത്തി.

വൈക്കത്ത്‌ സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം വി എൻ വാസവൻ

ഓഫീസിനു പുറത്ത‌് വാദ്യമേളങ്ങളും വർണബലൂണുകളും കട്ടൗട്ടുകളുമായി പ്രവർത്തകർ തിങ്ങി നിന്നു.  മുദ്രാവാക്യം വിളികളും മുഴങ്ങി. സ്ഥാനാർഥിയുടെ വരവ‌് അറിയിച്ച‌് ഉച്ചഭാഷിണിയുമായി വാഹനം മുന്നിൽ നീങ്ങി. തുടർന്ന‌് ഈ പ്രവർത്തകർക്കിടയിലേക്ക‌് നിറചിരിയുമായി സ്ഥാനാർഥിയും.

വാസവന്റെ ചിത്രമുള്ള തൊപ്പിയും ടീ ഷർട്ടും കട്ടൗട്ടുകളും ചിത്രങ്ങൾ വർണാഭമാക്കിയ പ്ലക്കാർഡുകളും ചുറ്റിക അരിവാൾ നക്ഷത്ര ചിഹ്നവുമായി പ്രവർത്തകരും അണിനിരന്നു. വർണ ബലൂൺ കൈയിലേന്തി യുവതീ യുവാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തക നിര. 

തിരുനക്കരയിൽ എത്തിയപ്പോൾ മഹാനദി പോലെ പ്രവർത്തകർ കാത്തു നിൽക്കുകയായിരുന്നു. തൊഴിലാളികൾ, യുവാക്കൾ, വിദ്യാർഥികൾ, മഹിളകൾ തുടങ്ങി സമൂഹത്തിന്റെ പരിഛേദം അവിടെ നിറഞ്ഞു. ആവേശത്തിരക്കിനെത്തുടർന്ന‌് സ്ഥാനാർഥി തുറന്ന വാഹനത്തിൽ കയറിയാണ‌് മുന്നോട്ടു നീങ്ങിയത‌്. കെ കെ റോഡിൽ പ്രവേശിച്ചതോടെ ജനസാഗരമായി. റോഡിന്റെ ഇരുവശവുമായി കാത്തുനിന്നവരെ നിറചിരിയുമായി കൈവീശി അഭിവാദ്യം ചെയ‌്താണ‌് സ്ഥാനാർഥി മുന്നോട്ടുപോയത‌്. കത്തിക്കാളിയ വെയിലിൽ പ്രവർത്തകരും നേതാക്കളും വിയർത്തൊലിച്ചു. എന്നാൽ ചൂടിന്റെ കാഠിന്യം വകവയ‌്ക്കാതെ അവർ മുന്നോട്ടുനീങ്ങി.  ഇവിടെ ഡിവൈഎഫ‌്ഐ വളണ്ടിയർമാരും പ്രചാരണ യൂണിഫോമുമായി എത്തി. സ്ഥാനാർഥി മുന്നോട്ടു നീങ്ങുന്നതിനിടെ കർഷകർ, കർഷകത്തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, വിവിധ ബഹുജന സംഘടനകൾ, -എസ‌്എഫ‌്ഐ പ്രവർത്തകർ, അഭിഭാഷകർ, പെൻഷൻകാർ തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു. പ്രവർത്തകരുടെ ആവേശത്തേരിലേറി കലക്ടറേറ്റിനു സമീപം എത്തി.

ചുരുങ്ങിയ വാക്കിൽ സ്ഥാനാർഥിയുടെ പ്രസംഗം. പ്രസംഗം അവസാനിച്ചതോടെ ആവേശപ്പെരുമഴയായി മുദ്രാവാക്യം വിളി. കെ കെ റോഡും പരിസരവും നിറഞ്ഞുനിന്ന പ്രവർത്തകർക്കിടയിലൂടെ തുടർന്ന‌് കലക്ടറേറ്റിലേക്ക‌് വി എൻ വാസവൻ നടന്നു നീങ്ങി. കലക്ടറേറ്റ‌് കവാടത്തിൽ നിന്ന വൈക്കം വിശ്വനുമായുള്ള കൂടിക്കാഴ‌്ചയ‌്ക്കുശേഷം പത്രികാ സമർപ്പണ ഹാളിലേക്ക‌്. അവിടെ ജില്ലാ വരണാധികാരി കൂടിയായ കലക്ടറും മറ്റ‌് ഉദ്യോഗസ്ഥരും കാത്തിരിക്കുകയായിരുന്നു. എൽഡിഎഫ‌് നേതാക്കളായ സി കെ ആശ എംഎൽഎ, അഡ്വ. കെ സുരേഷ‌്കുറുപ്പ‌് എംഎൽഎ,   ടി ആർ രഘുനാഥൻ , സി കെ ശശിധരൻ എന്നിവർ മാത്രമാണ‌് സ്ഥാനർഥിക്കൊപ്പം കയറിയത‌്. പിന്നീട‌് ഈ നേതാക്കൾ ഇറങ്ങിവരുമ്പോഴും നൂറുകണക്കിന‌് പ്രവർത്തകർ കെ കെ റോഡിൽ കാത്തു നിന്ന‌് അഭിവാദ്യമേകി.  

ചോറ്റാനിക്കരയുടെ മണ്ണിൽ
മുളന്തുരുത്തി
നാമനിർദേശപത്രികാ സമർപ്പണശേഷം ചോറ്റാനിക്കരയിൽ എത്തിയ കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് ഹൃദ്യമായ വരവേൽപ്പ‌് നൽകി. ചോറ്റാനിക്കര ക്ഷേത്രത്തിൽ എത്തിയ വാസവൻ ദർശനത്തിന് എത്തിയ ഭക്തരോടും ദേവസ്വം ജീവനക്കാരോടും വോട്ട് അഭ്യർഥിച്ചു.

ചോറ്റാനിക്കരയിലെ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച സ്ഥാനാർഥിയെ വ്യാപാരികൾ സ്വീകരിച്ചു.  കടുംഗമംഗലം എസ്എൻഡിപി പ്രാർഥനാ ഹാൾ, കടുംഗമംഗലം ന്യൂ ജറുസലേം പ്രാർഥനാലയം എന്നിവിടങ്ങളിലും സന്ദർശനം നടത്തി. അസുഖബാധിതനായി വീട്ടിൽ വിശ്രമിക്കുന്ന സിപിഐ എം മുളന്തുരുത്തി ഏരിയ കമ്മിറ്റി അംഗം വി രവീന്ദ്രനെ സന്ദർശിച്ചു. തുടർന്ന് കണയന്നൂർ എത്തിയ വി എൻ വാസവൻ പുന്നച്ചാലിൽ എൻഎസ്എസ് കരയോഗം, കണയന്നൂർ ശ്രീവല്ലീശ്വര ക്ഷേത്രം,എരുവേലി ഗ്രാമീണ വായനശാല എന്നിവിടങ്ങളും സന്ദർശിച്ചു.

അങ്കണവാടികൾക്ക‌് വട്ടപ്പൂജ്യം
അരുൺ തിരുമാറാടി
പിറവം
അങ്കണവാടികളെ തിരിഞ്ഞുനോക്കാതെ എംപിയും എംഎൽഎയും. പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ മണ്ഡലത്തിൽപ്പെടുന്ന 107 അങ്കണവാടികളിൽ ഒന്നിനുപോലും അഞ്ച് വർഷത്തിനിടെ സഹായം ലഭ്യമാക്കാൻ ജോസ് കെ മാണിക്ക് കഴിഞ്ഞില്ല. കൂത്താട്ടുകുളം, പിറവം നഗരസഭകളിലും തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, ഇലഞ്ഞി പഞ്ചായത്തുകളിലുമായി 32 അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടമില്ല. ഇവിടങ്ങളിൽ അങ്കണവാടികൾക്കായി സ്വന്തമായി സ്ഥലം കണ്ടെത്താനും കെട്ടിടം നിർമിക്കാനും ആസ്തി വികസന ഫണ്ട് ലഭ്യമാക്കാൻ എംപിയും എംഎൽഎ അനൂപ‌്‌ ജേക്കബും ശ്രമിച്ചില്ല.

ഏഴ് വർഷത്തിനിടെ എംഎൽഎക്ക‌് പിറവത്ത‌് ആകെ നിർമിക്കാനായത‌്  ഒരു അങ്കണവാടി കെട്ടിടം മാത്രം.  എംപിയാകട്ടെ 10 വർഷത്തിനിടയിൽ അങ്ങനെ പോലും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. 2014ൽ പിറവം മണ്ഡലത്തിലെ പാമ്പാക്കുടയിൽ മാതൃകാ അങ്കണവാടി അനുവദിച്ചെങ്കിലും അന്ന് മന്ത്രികൂടിയായിരുന്ന എംഎൽഎയുടെ അനാസ്ഥയും പിടിപ്പുകേടുംമൂലം പെരുവഴിയിലാകാനായിരുന്നു പദ്ധതിയുടെ വിധി.

2014 ഒക്ടോബർ 20ന് ഇറങ്ങിയ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറുടെ ഉത്തരവുപ്രകാരം 17 ലക്ഷം രൂപ സാമൂഹ്യക്ഷേമ വകുപ്പും 6.75 ലക്ഷം രൂപ എംഎൽഎയും വിനിയോഗിച്ച് നിർമാണം പൂർത്തീകരിക്കണം. വകുപ്പ് അനുവദിച്ച 17 ലക്ഷം കൊണ്ട് ഒരു നിലയുടെ  നിർമാണം പൂർത്തിയാക്കിയെങ്കിലും തുടർന്നുള്ള പ്രവർത്തനം സ‌്തംഭിച്ചു. പലവട്ടം ബ്ലോക്ക്–-ഗ്രാമ പഞ്ചായത്തുകളും അങ്കണവാടി മോണിറ്ററിങ‌് കമ്മിറ്റിയും ഫണ്ട് വകയിരുത്താൻ ആവശ്യപ്പെട്ടിട്ടും എംഎൽഎ കൂട്ടാക്കിയില്ല. കടുത്ത  ജനരോക്ഷം ഉയർന്ന സാഹചര്യത്തിലാണ‌് പിന്നീട‌് പേരിനെങ്കിലും നടപടി സ്വീകരിച്ചത‌്. 

അതേസമയം, എൽഡിഎഫ‌് ഭരണത്തിൽ പാമ്പാക്കുട ബ്ലോക്കിൽ ഹൈടെക് അങ്കണവാടികളും സ്മാർട് ക്ലാസ് റൂമുകളും ആരംഭിച്ചു. ഹരിതാങ്കണം പോലുള്ള പദ്ധതികൾ ആവിഷ‌്കരിച്ച് നടപ്പാക്കിവരുന്നു. കേരളത്തിലെ ഏറ്റവും മികച്ച അങ്കണവാടിയായി തെരഞ്ഞെടുത്തത് പാമ്പാക്കുട പഞ്ചായത്തുപടിയിലെ 104–-ാം അങ്കണവാടിയാണ്.

 



from Kerala || Deshabhimani ​Online ​News https://ift.tt/2I70bY4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages