തിരുവനന്തപുരം> ഉത്തരേന്ത്യയിൽ വർഗീയലഹള നടത്തിപ്പോയ ചില റോഡ് ഷോകളെപോലെ കേരളത്തിൽ റോഡ് ഷോ നടതാൻ ചില ആളുകൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിലെല്ലാം വർഗീയലഹള നടന്ന സാഹചര്യത്തിലേക്ക് കേരളത്തെ എത്തിക്കാൻ ശ്രമിക്കുന്ന എന്നതിന്റെ സൂചനയാണ് നമ്മൾ കണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വർഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു. മതനിരപേക്ഷത, ഭരണഘടനാ അടക്കമുള്ളവ തകർക്കാനുള്ള ശ്രമങ്ങൾ ആർഎസ്എസ് നടത്തി. സാക്ഷി മഹാരാജ് പറഞ്ഞതുപോലെയണെങ്കിൽ, ബിജെപിക്ക് അധികാരത്തിൽ വന്നാൽ മോഡി പ്രധാനമന്ത്രി ആയാൽ ഇത് അവസാനത്തെ തെരഞ്ഞെടുപ്പ് ആയിരിക്കും. അതിനുവേണ്ടി ആർഎസ്എസിന്റെ ആസൂത്രണം നടക്കുന്നുവെന്നും തിരുവനന്തപുരത്തു വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങളെ, മാധ്യമ പ്രവർത്തകരെ അവർ അക്രമിക്കുന്നുണ്ട്. അവരെ ഭയപ്പെടുത്തി റിപ്പോർട്ട് ചെയ്യിക്കുന്ന സ്ഥിതിയെക്കെല്ലാം ദേശീയ തലത്തിൽ നടന്നത് നമ്മൾ കണ്ടു. അതെല്ലാം നമ്മൾ കണ്ടു. അതിനെ ചെറുക്കേണ്ട സ്ഥിതി കണ്ടുവേണം സർവ്വേ റിപോർട്ടുകൾ എല്ലാം തയ്യാറാക്കേണ്ടത്. തെറ്റായ കാര്യങ്ങൾ നമ്മളും പകർത്താൻ തയ്യാറായാൽ സ്വയം ശവക്കുഴി തോണ്ടലാകുന്ന നിലയിലേക്ക് പോകും.
വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കാര്യങ്ങൾ; പരിശോദിച്ചാൽ ഇവിടെ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ബിജെപി സാന്നിധ്യം ഉറപ്പിക്കാൻ നോക്കുന്നുണ്ട്. ചിലയിടങ്ങളിൽ ബിജെപിയും യുഡിഎഫും ഒളിഞ്ഞും തെളിഞ്ഞും പരസ്പരം സഹായിക്കുന്ന കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേതാക്കൾ തന്നെ ഈ നീക്കം പുറത്തുപറയാൻ തയ്യാറായിട്ടുണ്ട്. സഹായം സ്വീകരിക്കുന്ന സ്ഥാനാർത്ഥികളും അത് പരസ്യമായി പറഞ്ഞത് ഗൗരമായി കാണണം. കോ-ലീ-ബീ സഖ്യം കേരളം നല്ലതുപോലെ ഓർക്കുന്ന കാര്യമാണ്.
അമിത് ഷായുടെ ലീഗ് പച്ചക്കൊടി വിവാദം പറയുമ്പോഴും അവരുമായി കൂട്ട് കൂടിയത് യുഡിഎഫും ലീഗും തന്നെയാണ്. അങ്ങനെയാണ് കേരളത്തിൽ നിയമസഭയിൽ ബിജെപിക്ക് അക്കൗണ്ട് തുടങ്ങാനായത്. മുമ്പ് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ആള് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് കോൺഗ്രസ് ബിജെപിക്ക് വോട്ട് ചെയ്ത കാര്യം. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ കോൺഗ്രസ്സും ബിജെപപിയും അവകാശപത്രിക പ്രചരിപ്പിക്കുന്നതിനു പകരം സർക്കാരിനെ അവമതിപ്പുണ്ടാകുന്ന കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. പക്ഷെ അത് കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കില്ല. പ്രളയമായെല്ലാം ബന്ധപ്പെട്ട തെറ്റായ പ്രചാരണം കൊണ്ടുവന്നു. പ്രളയത്തിൽ കേന്ദ്രസർക്കാർ ഒരു സഹായവും ചെയ്തില്ല. കേന്ദ്ര സർക്കാർ നയത്തെ യുഡിഎഫ് കേന്ദ്ര നേതൃത്വും വിമർശിച്ചില്ല. കാരണം യുപിഎ നടപ്പാക്കിയ അതെ സാമ്പത്തിക നയമാണ് ബിജെപിയും നടപ്പാക്കുന്നത്.
from Kerala || Deshabhimani Online News http://bit.ly/2IHJhzo
via IFTTT
No comments:
Post a Comment