ക്ഷേമപെൻഷനുകൾ യുഡിഎഫ് ഓഫീസിൽ വിളിച്ചുവരുത്തി കൊടുക്കാൻ ശ്രമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

ക്ഷേമപെൻഷനുകൾ യുഡിഎഫ് ഓഫീസിൽ വിളിച്ചുവരുത്തി കൊടുക്കാൻ ശ്രമം

നെയ്യാറ്റിൻകര> എൽഡിഎഫ് സർക്കാർ കുടിശ്ശിക തീർത്ത് അനുവദിച്ച ക്ഷേമപെൻഷനുകൾ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ആൾക്കാരെ വിളിച്ചുവരുത്തി കൊടുക്കാൻ ശ്രമിച്ചതിനെതിരെ പ്രതിഷേധം. പെരുമ്പഴുതൂർ പഞ്ചായത്ത് മേഖലയിലെ ക്ഷേമപെൻഷനുകൾ പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിലൂടെ വിതരണം ചെയ്യാനായിരുന്നു സർക്കാർ നിർദേശം.അതും ആൾക്കാരെ ബുദ്ധിമുട്ടിക്കാതെ വീടുകളിൽ എത്തിക്കണം.
 
ഇതിന്റെ മറവിലാണ് ആൾക്കാരെ പെരുമ്പഴുതൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വരുത്തി കൊടുത്തത്. തുടക്കത്തിൽത്തന്നെ എൽഡിഎഫ് പ്രവർത്തകരിതറിഞ്ഞതിനാൽ തടയാനായി. ബാങ്കിന്റെ ഭരണം കോൺ​ഗ്രസിന്റെ നേതൃത്വത്തിലാണ‌്.  പെൻഷൻ തുക നൽകുമ്പോൾ നൂറ് രൂപ ഈടാക്കിയാണ‌് വിതരണം ചെയ്തത്.  ഇതിനെതിരെ നാട്ടിൽ ശക്തമായ പ്രതിഷേധവുമുയർന്നിട്ടുണ്ട്.
 
 


from Kerala || Deshabhimani ​Online ​News http://bit.ly/2G47NIf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages