വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നു: ഒരു ലക്ഷത്തോളം ലഘുലേഖകൾ തെരഞ്ഞെടുപ്പ‌് കമീഷൻ പിടിച്ചെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നു: ഒരു ലക്ഷത്തോളം ലഘുലേഖകൾ തെരഞ്ഞെടുപ്പ‌് കമീഷൻ പിടിച്ചെടുത്തു

തിരുവനന്തപുരം> വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന ഒരു ലക്ഷത്തോളം ലഘുലേഖകൾ തെരഞ്ഞെടുപ്പ‌് കമീഷന്റെ പ്രത്യേക സ‌്ക്വാഡ‌് പിടിച്ചെടുത്തു. ആറ്റിങ്ങൽ അവനവൻചേരിയിൽവെച്ച‌് തിങ്കളാഴ‌്ച ഉച്ചയ‌്ക്ക‌് 12നാണ‌് നോട്ടീസുകൾ പിടിച്ചെടുത്ത‌ത‌്. ശബരിമല: കമ്മ്യുണിസ‌്റ്റ‌് ഭീകരതയും കോൺഗ്രസിന്റെ വഞ്ചനയും എന്ന പേരിൽ അച്ചടിച്ച ലഘുലേഖകളാണ‌്  പിടികൂടിയത‌്. ഒരു ഇന്നോവ കാർ നിറയെ ഇത്തരം നോട്ടീസുകളായിരുന്നു. കലൂർ പാവക്കുളത്ത‌് ശബരിമല കർമ്മ സമിതി സംസ്ഥാന കാര്യാലയത്തിന്റെ പേരിലാണ‌് ലഘുഘേകൾ അച്ചടിച്ചിരിക്കുന്നത‌്.

ഹിന്ദുഐക്യവേദി നേതാവ‌് കിളിമാനൂർ സുരേഷ‌് ഉൾപ്പെടെയുള്ളവരാണ‌് നോട്ടീസ‌് വിതരണത്തിനായി കൊണ്ടുപോയത‌്. മതത്തിന്റെ പേരിൽ വോട്ട‌് പിടിക്കരുതെന്ന തെരഞ്ഞെടുപ്പ‌് കമീഷന്റെ കർശന നിർദ്ദേശം നിലനിൽക്കെയാണ‌് വർഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത‌്. ലഘുലേഖകൾ കൊണ്ടുവന്ന വാഹനം പൊലീസ‌് പിടിച്ചെടുത്തു. ലഘുലേഖകളുടെയും വാഹനത്തിന്റെയും മറ്റും ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ തെളിവിനായി വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2I6dJUE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages