വരുന്നു ഹൈ ടെക് ലാബുകൾ; പ്രൈമറി പഠനവും ഡിജിറ്റൽ പകിട്ടിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

വരുന്നു ഹൈ ടെക് ലാബുകൾ; പ്രൈമറി പഠനവും ഡിജിറ്റൽ പകിട്ടിൽ

മലപ്പുറം> പൂക്കളോ  പൂങ്കാവനങ്ങളോ ശലഭങ്ങളോ ഏതുമാകട്ടെ,  കുട്ടികളെ അവയുടെ ദൃശ്യങ്ങൾ കാണിച്ച് പഠനം ആയാസരഹിതമാക്കാം. ഡിജിറ്റൽ മികവോടെ പ്രൈമറി സ‌്കൂൾ പഠനം ഹൈ ടെക്ക‌ാക്കാൻ ലാബുകൾ വരുന്നു. പൊതുവിദ്യാലയങ്ങളിലെ  ലാബിലേക്ക‌ാവശ്യമായ ലാപ‌് ടോപ്പും പ്രോജക്ടറും ടിവിയും പ്രിന്ററുമൊക്കെ  ജൂണിൽ സ‌്കൂളുകളിലെത്തും. കുട്ടികളുടെ എണ്ണത്തിനനുസരിച്ചാകും ഉപകരണങ്ങളുടെ വിതരണം. 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത‌് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തോടെ ഹൈ ടെക് ലാബുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത‌്.  എട്ടുമുതൽ 12 വരെയുള്ള 45,000 ക്ലാസ് മുറികളിൽ ഹൈ ടെക് സംവിധാനമൊരുക്കിയതിന്റെ തുടർച്ചയായാണ‌് പ്രൈമറി സ‌്കൂളുകളിലും ലാബുകൾ ഒരുക്കുന്നത‌്. ഇതിനായി  ലക്ഷത്തോളംവരുന്ന പ്രൈമറി, അപ്പർ പ്രൈമറി അധ്യാപകർക്ക‌് പ്രത്യേക ഐസിടി പരിശീലനം ആരംഭിച്ചു. രാജ്യത്തെ ഏറ്റവും ബൃഹത്തായ അധ്യാപക ഐടി പരിശീലന പദ്ധതിയാണിത‌്.
 
ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകർക്ക‌ും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നേതൃത്വത്തിൽ നാലുദിവസമാണ‌് ഐസിടി പരിശീലനം. ആദ്യ ബാച്ചിൽ പ്രൈമറി,- അപ്പർ പ്രൈമറി വിഭാഗങ്ങളിലെ 23,495 അധ്യാപകർക്ക‌് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള 800 കേന്ദ്രങ്ങളിൽ  പരിശീലനമാരംഭിച്ചു. മലപ്പുറത്ത് 22 സ‌്കൂളുകളിൽ 102 ക്ലാസ‌് മുറികളിലായി 3100 അധ്യാപകർക്കാണ‌് പരിശീലനം. ഇവരുടെ ആദ്യഘട്ട പരിശീലനം ചൊവ്വാഴ‌്ച പൂർത്തിയാകും.
 
ഫലപ്രദമായ ക്ലാസ്‍ റൂം വിനിമയത്തിന് ഐസിടി സാധ്യത പ്രയോജനപ്പെടുത്താൻ അധ്യാപകരെ പര്യാപ്തമാക്കുന്നവിധത്തിലാണ് പരിശീലന മൊഡ്യൂൾ തയ്യാറാക്കിയത്. ഇതിന് സഹായകമാകുംവിധം മൾട്ടി മീ‍‍ഡിയ പ്രസന്റേഷൻ തയ്യാറാക്കൽ, ഡിജിറ്റൽ വിഭവങ്ങൾ ഇന്റർനെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ശേഖരിക്കൽ, ശേഖരിച്ച വിഭവങ്ങൾ (ടെക്സ്റ്റ്, ചിത്രം, വീഡ‍ിയോ, ശബ്ദം) ഉപയോഗിച്ച് പഠനവിഭവങ്ങൾ നിർമിക്കൽ, ചിത്രവായനപോലുള്ള ബോധന തന്ത്രങ്ങൾക്കുതകുന്നതരത്തിൽ ചിത്രം നിർമിക്കൽ, ഭാഷാ കംപ്യൂട്ടിങ‌് തുടങ്ങിയ മേഖലകളിലാണ് അധ്യാപകർക്ക് പരിശീലനം നൽകുന്നത്.
 
‘സമഗ്ര’ പോർട്ടലിന്റെ ഉപയോഗവും സമഗ്രയിലേക്ക് പുതുതായി ‍ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കലും പാഠാസൂത്രണം പ്രയോജനപ്പെടുത്തലും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രസകരമായി ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്താവുന്ന ആപ്ലിക്കേഷനുകൾ പ്രൈമറി പരിശീലനത്തിന്റെ പ്രത്യേകതയാണ്. ഓരോ അധ്യാപകനും ഓരോ ലാപ്‍ ടോപ്പ് എന്നനിലയിൽ സ്കൂളുകളിൽ നിലവിലുള്ള 23,495 ലാപ്‍ ടോപ്പുകൾ ഒരേസമയം പ്രയോജനപ്പെടുത്തി, 1600 പരിശീലകരെ ഉപയോഗിച്ചാണ് പരിശീലനം. രണ്ട‌്, ഏഴ‌്, 13 തീയതികളിൽ അടുത്ത ബാച്ച‌് നടക്കും. ഹയർ സെക്കൻഡറി, - വിഎച്ച്എസ്ഇ അധ്യാപകർക്കുള്ള പരിശീലനം 13 മുതലും ഹൈസ്കൂൾ അധ്യാപകർക്കുള്ള പരിശീലനം 17 മുതലും ആരംഭിക്കും.


from Kerala || Deshabhimani ​Online ​News http://bit.ly/2vvo5F0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages