അമിക്കസ് ക്യൂറി മുന്‍ യുപിഎ സര്‍ക്കാരിന്റെ ആള്‍; രാഷ്ട്രീയം കളിച്ചു; മന്ത്രി എം എം മണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

അമിക്കസ് ക്യൂറി മുന്‍ യുപിഎ സര്‍ക്കാരിന്റെ ആള്‍; രാഷ്ട്രീയം കളിച്ചു; മന്ത്രി എം എം മണി

ഇ വാർത്ത | evartha
അമിക്കസ് ക്യൂറി മുന്‍ യുപിഎ സര്‍ക്കാരിന്റെ ആള്‍; രാഷ്ട്രീയം കളിച്ചു; മന്ത്രി എം എം മണി

കുമളി : പ്രളയ കാരണം സംബന്ധിച്ച വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ അമിക്കസ് ക്യൂറിക്കെതിരെ വൈദ്യുതമന്ത്രി എം എം മണി. അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചുവെന്നും മുന്‍ യുപിഎ ആളാണ്‌ അമിക്കസ് ക്യൂറിയെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമേ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ അദ്ദേഹം ചോര്‍ത്തി നല്‍കിയെന്നും മണി ആരോപിച്ചു.

നൂറ്റാണ്ടിലെ മഹാപ്രളയം മനുഷ്യനിര്‍മ്മിതം എന്ന ആരോപണത്തിന് ബലമേകുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയ സമയത്ത് ഡാമുകള്‍ തുറക്കുന്നതില്‍ മാനദണ്ഡങ്ങങ്ങള്‍ പാലിച്ചില്ല എന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. ഇതേപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പറയുന്നുണ്ട്.

യാതൊരു മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടത് പ്രളയ സ്ഥിതി രൂക്ഷമാക്കിയെന്നും ഡാംമാനേജ്മെന്റില്‍ ഗുരുതരമായ പാളിച്ചകള്‍ സംഭവിച്ചതായും ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ഉണ്ട്. ഈ റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്‍പ് തന്നെ രം​ഗത്തെത്തിയിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2ORsNFS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages