അരീക്കോട‌്
വയനാട്ടിൽ മത്സരിക്കാൻ എത്തിയ രാഹുൽ ഗാന്ധിക്ക‌് കേരളത്തിൽനിന്ന‌് പഠിക്കാൻ ഏറെയുണ്ടെന്ന‌് മന്ത്രി കെ കെ ശൈലജ. കേരളം രാജ്യത്തിന‌് മാതൃകയാണെന്ന‌് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ 45 വർഷം ഭരിച്ചിട്ടും അമേഠിയെ മാതൃകയാക്കാൻ കോൺഗ്രസിന‌് സാധിച്ചില്ല. എല്ലാ മേഖലയിലും മുൻപന്തിയിലാണ‌് കേരളം.
ആയുർദൈർഘ്യം 76 ആണ്. അമേഠിയിൽ ഇത‌് 60ൽ താഴെയാണ‌്. അമേഠി സ്ഥിതിചെയ്യുന്ന ഉത്തർപ്രദേശിലെ ദളിത‌് ഗ്രാമങ്ങളിൽ ഡോക്ടറെന്നത‌് ഇന്നും അപൂർവവസ്തുവാണ‌്. എന്നാൽ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുജനാരോഗ്യ കേന്ദ്രം രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ നൂൽപുഴയിലാണ‌്. കേരളത്തിലെ സാധാരണ ആശുപത്രിയും ഉത്തർപ്രദേശിലെ മെഡിക്കൽ കോളേജും തമ്മിൽ താരതമ്യംചെയ്താൽ മാറ്റമെന്തെന്ന‌് അദ്ദേഹത്തിന‌് മനസ്സിലാകും. ഈ മാറ്റം കേരളത്തിലെ ശക്തമായ ഇടതുപക്ഷത്തിന്റെ ഭരണംകൊണ്ടാണ‌്. വയനാട‌് ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിന്റെ പ്രചാരണാർഥം അരീക്കോട്ട‌് ചേർന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഇ എം എസ‌് മുതൽ പിണറായിവരെയുള്ള എൽഡിഎഫ‌് സർക്കാരുകൾ നടപ്പാക്കിയ പദ്ധതികളാണ‌് കേരളത്തിന്റെ വികസനത്തിന‌് ആധാരം. ആർദ്രം, ഹരിതം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങി ജനകീയ പദ്ധതികളാണ‌് എൽഡിഎഫ‌് സർക്കാർ നടപ്പാക്കുന്നത‌്. കിഫ‌്ബി മുഖേന 42,000 കോടി രൂപയുടെ പദ്ധതികൾക്ക‌് തുടക്കമിട്ടു. എന്നാൽ ഇവയ്ക്ക‌് പാരവയ‌്ക്കുകയല്ലാതെ മറ്റൊന്നും യുഡിഎഫ‌് ചെയ്തില്ല.
വിജയമുറപ്പിച്ച എൽഡിഎഫിന‌് വയനാട്ടിൽ എതിരാളി ആരായാലും വിഷയമല്ല. കേരളത്തിലെ ജനങ്ങൾക്ക‌് കിട്ടുന്ന സുരക്ഷിതത്വം മറ്റൊരു സംസ്ഥാനത്തുമില്ല.
മുസ്ലിംലീഗിലെ ഭൂരിപക്ഷം അണികളുടെയും ആഗ്രഹം ഇടതുപക്ഷം തകരരുത‌് എന്നതാണ‌്. കോൺഗ്രസ‌് എപ്പോഴും ഭരിച്ചത‌് കോർപറേറ്റ‌് താൽപ്പര്യങ്ങൾക്കുവേണ്ടിയാണെന്നും ശൈലജ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2KUgJFC
via IFTTT
No comments:
Post a Comment