കൊച്ചി> മതിയായ അടിസ്ഥാന സൗകര്യമില്ലാത്ത വർക്കല എസ്ആർ കോളേജിലെ 100 എംബിബിഎസ് വിദ്യാർഥികളെ മറ്റേതെങ്കിലും കോളേജുകളിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഒരു മാസത്തിനകം മെഡിക്കൽ കൗൺസിൽ, സംസ്ഥാന സർക്കാർ, കേരള ആരോഗ്യ സർവകലാശാല, കോളേജ് അധികൃതർ, വിദ്യാർഥികളുടെ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ഡൽഹിയിൽ വിളിച്ചു ചേർക്കാനാണ് സിംഗിൾബെഞ്ച് നിർദേശം നൽകിയിരിക്കുന്നത്.
2016-17 വർഷത്തിൽ കോളേജിൽ പ്രവേശനം നേടിയ സിദ്ധാർത്ഥ് ശ്രീകുമാർ അടക്കമുള്ള വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് നിർദേശം. അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ 2016-17ന് ശേഷമുള്ള വർഷങ്ങളിൽ കോളേജിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നിട്ടും കോളേജിൽ ഇന്റേണൽ എക്‌സാമിനേഷൻസ് നടത്തുന്നു, ക്ലാസുകൾ നടത്തുന്നു എന്നീ പരാതികൾ വിദ്യാർഥികൾ ഹർജിയിൽ ഉന്നയിച്ചു. കോളേജിന്റെ എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് പിൻവലിക്കണം, മറ്റു കോളേജുകളിലേക്ക് മാറ്റാൻ സർക്കാരിന് നിർദേശം നൽകണം തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യങ്ങൾ.
from Kerala || Deshabhimani Online News http://bit.ly/2XyDeBA
via IFTTT
No comments:
Post a Comment