രാജീവിന‌് എല്ലാ പ്രാർഥനയും നേരുന്നു: മോഹൻലാൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

രാജീവിന‌് എല്ലാ പ്രാർഥനയും നേരുന്നു: മോഹൻലാൽ


കൊച്ചി
പി രാജീവിന്റെ ഒരുപാട‌് നല്ല പ്രവർത്തനങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ടെന്ന‌് നടൻ മോഹൻലാൽ പറഞ്ഞു. വളരെ പരിചയമുള്ളയാളാണ‌് രാജീവ‌്. സുഹൃത്ത‌് എന്ന നിലയിൽ എല്ലാ പ്രാർഥനകളും നേരുന്നതായും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും മോഹൻലാൽ പറഞ്ഞു. എൽഡിഎഫ‌് സ്ഥാനാർഥിയായ പി രാജീവ‌് തിങ്കളാഴ‌്ച ഉച്ചകഴിഞ്ഞാണ‌് മോഹൻലാലിനെ എളമക്കരയിലെ വീട്ടിൽ സന്ദർശിച്ചത‌്. ഇരുവരും 15 മിനിറ്റോളം സംസാരിച്ചു.

എല്ലാ നല്ല കാര്യങ്ങളും ചെയ്യുമ്പോൾ ലാലേട്ടനെ അറിയിക്കാറുണ്ടായിരുന്നെന്ന‌് രാജീവ‌് മാധ്യമങ്ങളോട‌് പറഞ്ഞു. ആലുവയിലെ ഡയാലിസിസ‌് സെന്ററിന്റെ ഉദ‌്ഘാടനത്തിന‌് തന്റെ ക്ഷണം സ്വീകരിച്ച‌് വളരെ തിരക്കുകൾക്കിടയിൽനിന്ന‌് അദ്ദേഹമെത്തിയതായും രാജീവ‌് പറഞ്ഞു. ഭാര്യ വാണി കേസരിയും മക്കളായ ഹൃദ്യയും ഹരിതയും രാജീവിനൊപ്പമുണ്ടായിരുന്നു.


കൊച്ചി
എറണാകുളം ലോക‌്സഭാ മണ്ഡലത്തിലെ 12,45,334 വോട്ടർമാർ ചൊവ്വാഴ‌്ച പോളിങ‌് ബൂത്തിലേക്ക‌് ഒഴുകും; പുതിയൊരു വികസന സംസ‌്കാരത്തിന‌് ഹൃദയത്തിന്റെ അംഗീകാരം ചാർത്താൻ.  44 ദിവസം നീണ്ട തെരഞ്ഞെടുപ്പ‌ുപ്രചാരണം ആവേശത്തിന്റെ ആകാശംതൊട്ട‌് കലാശിച്ചപ്പോൾ എറണാകുളത്തിന്റെ പ്രതീക്ഷകൾക്ക‌് നിറംപകർന്നത‌് ജനമനസ്സുകളെ ത്രസിപ്പിച്ച ഇടതുമുന്നേറ്റമാണ‌്. നന്മകൾ പൂക്കുന്ന നാളേയ‌്ക്കായി അവർ ഹൃദയത്തിൽ കുറിച്ചിട്ട പേര‌് പി രാജീവിന്റേതാണ‌്.

ഇത്രയും നല്ല സ്ഥാനാർഥിയെ എറണാകുളത്തിന‌് കിട്ടാനില്ലെന്ന‌് യുഡിഎഫ‌്, ബിജെപി പ്രവർത്തകർപോലും ഒരുപോലെ പറയുന്നു. ജനങ്ങളും തിരിച്ചറിഞ്ഞു. പ്രാദേശികപ്രശ‌്നങ്ങളിൽമുതൽ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽവരെ കണ്ണും കാതും തുറന്നുവച്ച‌ നേതാവ‌്, അത‌് രാജീവ‌് തന്നെയെന്ന‌്. ഞങ്ങൾക്കുറങ്ങാൻ ഉറങ്ങാതിരിക്കുന്ന ഒരാൾ. 

ഇന്നലെകളിലെ അനുഭവങ്ങൾ അവർക്കുമുന്നിലുണ്ട‌്. രാജ്യസഭയിലെ മിന്നുന്ന പ്രകടനം, ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി നടത്തിയ പൊടിപാറിയ പോരാട്ടങ്ങൾ, രാജ്യസഭാംഗമെന്ന നിലയിൽ കൊച്ചിയിൽ യാഥാർഥ്യമാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ, ആലുവയിലെ ഡയാലിസിസ‌് സെന്റർ, ലിനിയർ ആക‌്സിലറേറ്റർ, കളമശേരിയിലെ ശാസ‌്ത്ര പാർക്ക‌്... ആർക്കും മായ‌്ച്ചുകളയാനാകാത്ത നേട്ടങ്ങളായി കൺമുന്നിലുണ്ട‌്. സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ നട്ടുനനച്ച‌് നഗരത്തെ ഹരിതാഭമാക്കിയ ജൈവകൃഷി, ആലംബമറ്റവർക്ക‌് പ്രതീക്ഷകളുടെ തണലായി മാറിയ കനിവ‌് വീട‌് പദ്ധതി, കാരുണ്യത്തിന്റെ കടലായി കനിവ‌് പാലിയേറ്റീവ‌് എന്നിവയും ശ്രദ്ധ പിടിച്ചുപറ്റി.

എറണാകുളത്തെ പ്രചാരണത്തിലും ഉണ്ടായിരുന്നു പ്രത്യേകത. വികസനത്തിലായിരുന്നു ഊന്നൽ. പ്രകടനപത്രിക തയ്യാറാക്കാൻ ജനകീയാഭിപ്രായം തേടിയ രാജീവിന്റെ മാതൃക എതിരാളികളും പിന്തുടർന്നു.

യുഡിഎഫ‌് സ്ഥാനാർഥിക്കെതിരെ, അദ്ദേഹത്തിന്റെതന്നെ നാമനിർദേശപത്രികയിലെ സത്യവാങ‌്മൂലത്തിന്റെ അടിസ്ഥാനത്തിൽ പ്രചരിപ്പിക്കാമായിരുന്ന പീഡനക്കേസടക്കം ഇടതുമുന്നണി ഒരിടത്തും പരാമർശിക്കാതിരുന്നതും പ്രചാരണത്തെ ഉയർന്നതലത്തിലെത്തിച്ചു. സാധാരണ തെരഞ്ഞെടുപ്പിൽ പള്ളികളിൽ വായിക്കുന്ന ഇടയലേഖനങ്ങൾ ഇക്കുറി ഇല്ലാതിരുന്നതും ശ്രദ്ധേയമായി.



from Kerala || Deshabhimani ​Online ​News http://bit.ly/2Vhua6F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages