ഡോ. ഡി ബാബുപോൾ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

ഡോ. ഡി ബാബുപോൾ അന്തരിച്ചു


തിരുവനന്തപുരം
മുൻ അഡീഷണൽ ചീഫ‌് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ഡി ബാബുപോൾ (78) അന്തരിച്ചു. ശനിയാഴ‌്ച പുലർച്ചെ 12.10ഓടെയായിരുന്നു അന്ത്യം. ഒരാഴ‌്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചീഫ‌് സെക്രട്ടറിയുടെ റാങ്കിൽ അഡീഷണൽ ചീഫ‌് സെക്രട്ടറിയായാണ‌് സർവീസിൽനിന്ന‌് വിരമിച്ചത‌്. തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഓംബുഡ‌്സ‌്മാനായും പ്രവർത്തിച്ചു. നിലവിൽ കേരള ഇൻഫ്രാസ‌്ട്രക‌്ചർ ഇൻവസ‌്റ്റ‌്മെന്റ‌് ഫണ്ട‌് ബോർഡ‌് (കിഫ‌്ബി) അംഗമാണ‌്.

സർക്കാർ സർവീസിൽ പ്രധാന പദവികളിലും വിവിധ വകുപ്പുകളുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. കൊച്ചി തുറമുഖ ട്രസ‌്റ്റ‌് ചെയർമാൻ, ടൈറ്റാനിയം ‌എംഡി, കെഎസ‌്ആർടിസി ചീഫ‌് എക‌്സിക്യൂട്ടീവ‌്, ഗതാഗത കമീഷണർ തുടങ്ങിയ പദവികളിലും സേവനമനുഷ‌്ഠിച്ചു. സർവീസിൽനിന്ന‌് വിരമിച്ചശേഷവും പൊതുരംഗത്ത‌് സജീവമായിരുന്നു. നാൽപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട‌്. ‘വേദശബ്ദരത്നാകരം’ എന്ന ബൈബിൾ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരമുൾപ്പെടെ നിരവധി പുരസ‌്കാരങ്ങൾക്ക‌് അർഹമായി. 

കവടിയാർ മമ്മീസ‌് കോളനിയിലെ ചീരോത്തോട്ടം വീട്ടിലായിരുന്നു താമസം. ഭാര്യ: പരേതയായ അന്ന ബാബുപോൾ (നിർമല). മക്കൾ: മറിയം ജോസഫ്, ചെറിയാൻ സി പോൾ. മരുമക്കൾ: സതീഷ‌് ജോസഫ‌്, ദീപ. മുൻ വ്യോമസേന സെക്രട്ടറിയും യുപിഎസ‌്സി അംഗവുമായിരുന്ന കെ റോയി പോൾ സഹോദരനാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2Uz8zHe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages