കേരളം രാജ്യത്തിന‌് മാതൃകയാണെന്ന‌് രാഹുൽ ഗാന്ധി. കേരളത്തിന്റെ ഐക്യം വല്ലാതെ ആകർഷിച്ചു. രാജ്യത്ത് ഈമാതൃക നിലനിർത്തണം. കണ്ണൂരിൽ യുഡിഎഫ് നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തിൽ മതസൗഹാർദവും ഐക്യവും തകരുകയാണ്. നമ്മൾ ഭിന്നരാണെന്ന് തോന്നുന്നുണ്ടെങ്കിലും ഇന്ത്യ ഒന്നാണ്.
നാഗ‌്പുരിൽനിന്ന‌് നിയന്ത്രിക്കുന്ന ആർഎസ്എസ്സല്ല രാജ്യത്തിന്റെ ഐക്യത്തെപ്പറ്റി സംസാരിക്കേണ്ടത്. ഇന്തയിലെ ഭാഷ ബഹുസ്വരതയുടേതാണ്. വൈവിധ്യങ്ങളുടെ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. അത് തകർക്കാനാണ് ബിജെപിയും മോഡിയും ശ്രമിക്കുന്നത്. വാഗ്‌ദാനങ്ങൾ ലംഘിച്ച പ്രധാനമന്ത്രിയാണ് മോഡി. യുവാക്കൾക്ക‌് തൊഴിൽ വാഗ്ദാനം ചെയ‌്തെങ്കിലും നടപ്പാക്കിയില്ല. പകരം വൻ അഴിമതിയുടെ വക്താക്കളായി. കാവൽക്കാരൻ കള്ളനാണെന്ന് പറയുന്നത് അതുകൊണ്ടാണ്. നോട്ടുനിരോധനം ബിജെപിയുടെ സമ്പത്ത് വർധിപ്പിക്കാനാണ് സഹായിച്ചത് –-രാഹുൽ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, മുകുൾ വാസ്‌നിക‌്, സ്ഥാനാർഥികളായ കെ സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരും പങ്കെടുത്തു. കാസർകോട്, കണ്ണൂർ, വടകര മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളാണ് പങ്കെടുത്തത്. വടകര സ്ഥാനാർഥി കെ മുരളീധരൻ വിട്ടുനിന്നു.
പാക‌് പരാമർശം: മൗനം തുടർന്ന‌് രാഹുൽ
സ്വന്തം ലേഖിക
വയനാടിനെ പാകിസ്ഥാനോടുപമിച്ച അമിത‌്ഷായുടെ പരാമർശത്തെക്കുറിച്ച‌് മൗനം പാലിച്ചും കാർഷിക പ്രതിസന്ധിയെ കുറിച്ച‌് പ്രതിപാദിക്കാതെയും രാഹുലിന്റെ വയനാട‌് പര്യടനം.
തിരുനെല്ലിയിൽ പിതൃതർപ്പണം കഴിഞ്ഞ‌് പകൽ 11.30 ഓടെയാണ‌് രാഹുൽ ബത്തേരി സെന്റ‌് മേരീസ‌് കോളേജ‌് ഗ്രൗണ്ടിലെ യോഗത്തിനെത്തിയത‌്.കോൺഗ്രസ‌് അധ്യക്ഷൻ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലത്തിൽ സംഘടിപ്പിച്ച റാലി കണ്ടാൽ അത‌് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ നടക്കുന്നതെന്ന‌് പറയാനാവില്ലെന്ന അമിത‌്ഷായുടെ പരാമർശം വിവാദമായിരുന്നു. എന്നാൽ വയനാടൻ ജനതയെ അപമാനിച്ച പരാമർശത്തെക്കുറിച്ച‌് രാഹുൽ ഒന്നും പറഞ്ഞില്ല. കോൺഗ്രസ‌് ഭരണകാലത്ത‌് നടപ്പാക്കിയ ആസിയാൻ കരാറാണ‌് വയനാട്ടിലെ കാർഷിക പ്രതിസന്ധിക്ക‌് കാരണമായത‌്. ഈ നയത്തിന്റെ വക്താവായ രാഹുൽ വയനാട്ടിലെത്തി വോട്ട‌് ചോദിക്കുംമുമ്പ‌് ആകാലത്ത‌് ആത്മഹത്യചെയ‌്ത കർഷകരുടെ കുടുംബങ്ങളോട‌് മാപ്പുചോദിക്കുമോ എന്ന എൽഡിഎഫിന്റെ ചോദ്യത്തിനും മറുപടി പറഞ്ഞില്ല.
from Kerala || Deshabhimani Online News http://bit.ly/2IEYyB1
via IFTTT
No comments:
Post a Comment